Breaking News

യോഗി തോറ്റാൽ മോദി തോറ്റു..!! മോദിയുടെ പിന്‍ഗാമിയാവും യോഗി..?? ഉത്തര്‍ പ്രദേശില്‍ യോഗി സര്‍ക്കാരിന് തുടര്‍ച്ച ഉറപ്പാക്കാന്‍ സര്‍വ സന്നാഹങ്ങളുമായി കളത്തിലിറങ്ങി ആർഎസ്എസ്..!! ഒരു മാസം നീളുന്ന പദ്ധതി ഇങ്ങനെ..

 


യുപിയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കേ യോഗിസര്‍ക്കാരിന് തുടര്‍ച്ച ഉറപ്പിക്കുവാനുള്ള തന്ത്രങ്ങളുമായി ആര്‍ എസ് എസ്.

ഇതിനായി സംസ്ഥാനത്തെ ഇളക്കി മറിക്കുന്ന അമൃത് മഹോത്സവ് സംഘടിപ്പിക്കുവാനാണ് നീക്കം. ദേശസ്‌നേഹം വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നാണ് ആര്‍ എസ് എസ് വ്യക്തമാക്കുന്നതെങ്കിലും, തിരഞ്ഞെടുപ്പിന് മുന്‍പായി അണികളെ സജ്ജരാക്കുന്നതിനു വേണ്ടിയാണ് ഇതെന്നാണ് ലഭിക്കുന്ന വിവരം. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ ആര്‍ എസ് എസ് പരിപാടി പ്രധാനമന്ത്രി മോദി പങ്കെടുക്കുന്ന ചടങ്ങിലാവും തുടങ്ങുക. തിരംഗ യാത്ര, വന്ദേമാതരം ആലാപനം, സ്വാതന്ത്ര്യ സമര സേനാനികളുടെ അനുസ്മരണം, ആയിരക്കണക്കിന് സെമിനാറുകള്‍ തുടങ്ങിയവയാണ് യുപിയില്‍ നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. സ്‌കൂളുകളിലും കോളേജുകളിലും ഘോഷയാത്രയും നടത്തും.

1857ലെ ഇന്ത്യയുടെ ആദ്യ സ്വാതന്ത്ര്യസമരത്തില്‍ രാജ്യത്തിനായി പോരാടിയ ഝാന്‍സിയുടെ രാജ്ഞി റാണി ലക്ഷ്മി ബായിയുടെ 193ാം വാര്‍ഷികം പ്രമാണിച്ച്‌ നവംബര്‍ 19ന് പ്രചാരണം ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബുന്ദേല്‍ഖണ്ഡ് സന്ദര്‍ശനത്തോടൊപ്പമായിരിക്കും ഇത്. 1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിനു ശേഷം പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് മുന്നില്‍ കീഴടങ്ങിയതിനെ അനുസ്മരിക്കുന്ന 'വിജയ് ദിവസായ' ഡിസംബര്‍ 16ന് ആര്‍ എസ് എസ് പ്രചാരണം യുപിയില്‍ അവസാനിക്കും. വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനായി ആര്‍എസ്‌എസ് ഉത്തര്‍പ്രദേശ് ഘടകം എല്ലാ ജില്ലയിലും അമൃത് മഹോത്സവ് കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസി മേഖലയില്‍ മാത്രം 155 ബ്ലോക്ക് തലത്തിലും 105 നഗരതല യൂണിറ്റുകളിലും ആര്‍എസ്‌എസ് ഇത്തരം പരിപാടികള്‍ നടത്തും. നവംബര്‍ 30 നും ഡിസംബര്‍ 15 നും ഇടയില്‍ നടക്കുന്ന തിരംഗ യാത്രയില്‍ ത്രിവര്‍ണ പതാകയുമായി ആര്‍എസ്‌എസ് വളണ്ടിയര്‍മാര്‍ ഗ്രാമ ബ്ലോക്ക് തലങ്ങളില്‍ റോഡ് റാലികള്‍ നടത്തും. സമാപന ദിവസമായ ഡിസംബര്‍ 16 ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും എല്ലാ ബ്ലോക്കുകളിലും സ്‌കൂള്‍, കോളേജ് മൈതാനങ്ങളില്‍ വന്ദേമാതരത്തിന്റെ കൂട്ടായ അവതരണം ആര്‍എസ്‌എസ് ആസൂത്രണം ചെയ്തിട്ടുണ്ട്.

ഇതിന് പുറമേ അമൃത് മഹോത്സവത്തിന് കീഴിലുള്ള പരിപാടികളില്‍ ദേശീയ വിഷയങ്ങളെക്കുറിച്ചും, രാം മന്ദിറിനെക്കുറിച്ചും, ആര്‍ട്ടിക്കിള്‍ 370, പൗരത്വ നിയമങ്ങളെക്കുറിച്ചും ബോധവല്‍ക്കരിച്ചുകൊണ്ടുള്ള പരിപാടികളും സംഘടിപ്പിക്കും.

No comments