സഞ്ജിത്തിന്റെ കൊലപാതകത്തില്‍ പ്രതികളില്‍ ഒരാളുടെ രേഖാചിത്രം പൊലീസ് ഇന്ന് പുറത്തുവിട്ടേക്കും
കൊലപാതകം നടന്ന് മൂന്ന് ദിവസമായിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നടപടി.
സഞ്ജിത്തിന്റെ ഭാര്യയും കേസിലെ ദൃക്സാക്ഷിയുമായ അര്‍ഷികയില്‍ നിന്ന് വിവരങ്ങള്‍ ചേദിച്ചറിഞ്ഞാണ് രേഖാചിത്രം തയ്യാറാക്കിയത്. അക്രമികള്‍ സഞ്ചരിച്ച കാറിന്റെ വിവരങ്ങളും പൊലീസ് പുറത്തുവിടും. പ്രതികള്‍ സഞ്ചരിച്ച വെള്ള മാരുതി 800 കാര്‍ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് അന്വേഷണസംഘം.
കഴിഞ്ഞ ദിവസം ദേശീയപാതയ്ക്ക് സമീപം കണ്ണനൂരില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ വടിവാളുകളുടെ ഫോറന്‍സിക് ഫലം ഇതുവരെ കിട്ടിയിട്ടില്ല. തിങ്കളാഴ്ച രാവിലെ 8.45 നായിരുന്നു കൊലപാതകം നടന്നത്.
No comments