Breaking News

സംസ്ഥാന കോണ്‍ഗ്രസിലെ (congress)തര്‍ക്കങ്ങള്‍ നേതൃത്വവുമായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ (rariq anwar)ഇന്ന് ചര്‍ച്ച ചെയ്യും.

 


സംസ്ഥാന കോണ്‍ഗ്രസിലെ (congress)തര്‍ക്കങ്ങള്‍ നേതൃത്വവുമായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ (rariq anwar)ഇന്ന് ചര്‍ച്ച ചെയ്യും.ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ സംസ്ഥാന നേതൃത്വത്തിനെതിരെയുള്ള പരാതി പരസ്യമായി ഉന്നയിക്കുകയും സോണിയ ​ഗാന്ധിയെ നേരില്‍ കാണുകയും ചെയ്ത പശ്ചാത്തലത്തിലാണ് താരിഖ് അന്‍വറിന്റെ ചര്‍ച്ച

സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുനസംഘടന നിര്‍ത്തിവെക്കണമെന്ന് ഉമ്മന്‍ചാണ്ടി ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷയെ
നേരിട്ട് അറിയിച്ചിരുന്നു.രമേശ് ചെന്നിത്തലയും ഇതിനെ പിന്തുണച്ച്‌ രംഗത്ത് വന്നു

തിരുവനന്തപുരത്ത് എത്തിയ താരീഖ് അന്‍വര്‍ കെ പി സി സി അധ്യക്ഷന്‍ കെ.സുധാകരന്‍,പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ എന്നിവരെ കാണും.

No comments