Breaking News

സുധാകരനും കോൺഗ്രസ് പ്രവർത്തകർക്കും ആശ്വാസം..!! മുതിര്‍ന്ന നേതാക്കളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് ഹൈക്കമാൻ്റ്..!! സമവായത്തിലൂടെ..

 


മുതിര്‍ന്ന നേതാക്കളുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കാന്‍ കഴിഞ്ഞെന്ന് വരില്ലെന്നും സമവായത്തിലൂടെ തീരുമാനമെടുക്കുമെന്നും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ താരിഖ് അന്‍വര്‍.

സംഘടനാ തെരഞ്ഞെടുപ്പിന് മുമ്ബ് മാറ്റങ്ങള്‍ വേണോയെന്ന് ആലോചിച്ച്‌ തീരുമാനിക്കും. സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ ഉമ്മന്‍ ചാണ്ടി ചില കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ പരിശോധിച്ച്‌ തീരുമാനിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍.

പുനഃസംഘടനയെ കോണ്‍ഗ്രസിലെ എ,ഐ ഗ്രൂപ്പുകള്‍ എതിര്‍ക്കുന്നതിനിടെയാണ് താരിഖ് അന്‍വര്‍ തിരുവനന്തപുരത്തെത്തിയത്. പുനഃസംഘടനയില്‍ എതിര്‍പ്പ് അറിയിച്ച്‌ ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കഴിഞ്ഞ ദിവസം കണ്ടിരുന്നു. രമേശ് ചെന്നിത്തല കത്ത് മുഖേനയും എതിര്‍പ്പ് അറിയിച്ചിരുന്നു. എന്നാല്‍ ഗ്രുപ്പ് നേതാക്കളുടെ എതിര്‍പ്പ് അവഗണിച്ച്‌ പുനഃസംഘടനയുമായി മുന്നോട്ട് പോകാനാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം

No comments