Breaking News

കോണ്‍ഗ്രസ് നേതാക്കളെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ.. മുൻ ഡിസിസി പ്രസിഡന്റ് അടക്കം..

 


കോഴിക്കോട് കോണ്‍ഗ്രസ് യോഗം ചര്‍ച്ച ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് നേതാക്കളെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ.

കെപിസിസി നിര്‍ദേശ പ്രകാരം അന്വേഷണ കമ്മിഷനെ നിയോഗിച്ചിരുന്നു. കമ്മിഷന്‍ ഇരകളുടെ മൊഴിയെടുത്തിരുന്നു. തുടര്‍ന്നാണ് നടപടിക്ക് ശുപാര്‍ശ ചെയ്തുള്ള റിപ്പോര്‍ട്ട് ഡി സി സി പ്രസിഡന്റ് പ്രവീണ്‍ കുമാറിന് കൈമാറി.

മുന്‍.ഡി.സി.സി പ്രസിഡന്റ് യു രാജീവന്റെ നേതൃത്വത്തിലായിരുന്നു യോഗം. ആക്രമണത്തില്‍ 20 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. മുന്‍ ഡി.സി.സി പ്രസിഡന്റ് യു.രാജീവന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തത്. ഈ വിഷയത്തില്‍ ഡി.സി.സി ഡി.സി.സി പ്രസിഡന്റ് കെ.പ്രവീണ്‍കുമാര്‍ മാധ്യമങ്ങളോട് ക്ഷമ ചോദിച്ചിരുന്നു.

No comments