യുഡിഎഫ് വിട്ട കെഎം മാണിയുടെ മനസ്സ് മാറ്റാൻ ആശിച്ച് കിട്ടിയ രാജ്യസഭ സീറ്റ് കോൺഗ്രസ് പറുത്ത് നൽകി..!! ഘടക കക്ഷികൾക്ക് രാജസഭ സീറ്റ് നൽകില്ലെന്ന കോൺഗ്രസിൻ്റെ പഴയ നിലപാട് ഇവിടെ ചർച്ചയവുന്നു..!! അപൂർവ്വമായി..
രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസി(എം)നു നല്‍കാന്‍ ഇടതുമുന്നണി തീരുമാനം. മുന്നണി മാറ്റത്തിനു വേണ്ടി താന്‍ രാജിവച്ചതു മൂലമുണ്ടായ ഒഴിവ് നികത്താനുള്ള തെരഞ്ഞെടുപ്പില്‍ ജോസ് കെ.മാണി തന്നെ സ്‌ഥാനാര്‍ഥി. രാജ്യസഭാ കാലാവധിയില്‍ രണ്ടു വര്‍ഷമാണു ബാക്കിയുള്ളത്.
ഇന്നലെ രാവിലെ ചേര്‍ന്ന ഇടതുമുന്നണി യോഗത്തിലാണ് സീറ്റ് കേരളാ കോണ്‍ഗ്രസിനു നല്‍കാന്‍ തീരുമാനമായത്. ജോസ് സ്‌ഥാനാര്‍ഥിയാകുന്നതിനോടാണു താല്‍പ്പര്യമെന്നു കേരളാ കോണ്‍ഗ്രസിന്റെ പ്രതിനിധിയായി യോഗത്തില്‍ പങ്കെടുത്ത സ്‌റ്റീഫന്‍ ജോര്‍ജിനെ സി.പി.എം. നേതാക്കള്‍ അറിയിക്കുകയും ചെയ്‌തു. ഉച്ചയ്‌ക്കു ശേഷം മന്ത്രി റോഷി അഗസ്‌റ്റിന്റെ വസതിയില്‍ കേരളാ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് ജോസിനെ സ്‌ഥാനാര്‍ഥിയായി നിശ്‌ചയിച്ചു.
യു.ഡി.എഫിലായിരിക്കെ ലഭിച്ച രാജ്യസഭാംഗത്വം കഴിഞ്ഞ ജനുവരി 11-നാണു ജോസ് രാജിവച്ചത്. കോവിഡ് മൂലം വൈകിയ തെരഞ്ഞെടുപ്പ് ഈ മാസം 29-നാണു നടത്തുക. 16 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം.
2016 നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുവാങ്ങിയ തോൽവിക്ക് മാസങ്ങൾക്കു ശേഷം കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിൽ നിന്നും മാറി നിൽക്കാൻ പ്രേരിപ്പിച്ചു. ഇടഞ്ഞു നിന്ന മാണിയെ ഉപ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് യുഡിഎഫിലെത്തിക്കാൻ കോൺഗ്രസ് നേതാക്കൾ കണ്ടെത്തിയ മാർഗ്ഗമായിരുന്നു ഒഴിവ് വന്ന രാജ്യ സഭാ സീറ്റ്. പിന്നീട് മാണി യുഡിഎഫിലേക്ക് തിരിച്ചുവന്നു. പക്ഷേ മാണിയുടെ മരണ ശേഷം മകൻ ജോസ് യുഡിഎഫിൽ നിന്നും വീണ്ടും അകന്നു. തുടർന്ന് എൽഡിഎഫിൽ ചേക്കേറി. 6 വർഷം കാലാവധിയുള്ള രാജ്യസഭാസീറ്റ് യുഡിഎഫിൽ നിന്നപ്പോൾ കിട്ടിയത് ആണെങ്കിലും അത് തികച്ചും കോൺഗ്രസിന് അവകാശപ്പെട്ടതായിരുന്നു. പ്രതിപക്ഷത്തിരിക്കുമ്പോൾ പ്രതിപക്ഷ പാർട്ടികൾക്ക് അപൂർവ്വമായി മാത്രമേ രാജ്യസഭാ സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ സാധിക്കുകയുള്ളൂ. ചുരുങ്ങിയ സംസ്ഥാനങ്ങളിൽ മാത്രമേ കോൺഗ്രസിന് ഭരണം ഉള്ളൂ അതുകൊണ്ടുതന്നെ രാജ്യസഭയിൽ അംഗങ്ങളുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വരികയാണ്. ഇവിടെയാണ് കോൺഗ്രസ് പണ്ടുകാലങ്ങളിൽ സ്വീകരിച്ചു വന്ന ആ പഴയ രീതി ഓർമ്മവരുന്നത് ഘടകകക്ഷികൾക്ക് രാജ്യസഭാ സീറ്റ് വിട്ടുകൊടുക്കാതെ സ്വന്തം സ്ഥാനാർഥിയെ നിർത്തി മത്സരിപ്പിച്ചു് ജയിപ്പിക്കുക എന്ന രീതി. അങ്ങനെ രാജ്യസഭയിൽ വരുന്ന ബില്ലുകളും മറ്റും എളുപ്പത്തിൽ പാസാക്കി എടുക്കാനും ഘടകകക്ഷികളുടെ വിലപേശൽ ഇല്ലാതാക്കാനും സാധിച്ചിരുന്നു.
No comments