'കൈ'വിട്ട കളി, 2024 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 300 സീറ്റുകള്‍ നേടുമെന്ന് ഉറപ്പില്ല, ഗുലാം നബി ആസാദിന്റെ ഈ വാക്കുകള്‍ വെറുതെയല്ലെന്ന് സൂചന..!! മുതിർന്ന നേതാക്കളുടെ..
2024 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 300 സീറ്റുകള്‍ നേടുമെന്ന് ഉറപ്പില്ല, കാശ്മീരിലെ പൂഞ്ചില്‍ നടന്ന റാലിയില്‍ സംസാരിക്കവേ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവായ ഗുലാം നബി ആസാദിന്റെ വാക്കുകള്‍ ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
എന്നാല്‍ ഈ വാക്കുകള്‍ക്ക് പിന്നില്‍ അടുത്ത് തന്നെ കാശ്മീരില്‍ നടക്കുന്ന രാഷ്ട്രീയ മാറ്റങ്ങളിലേക്കാണ് വിരല്‍ ചൂണ്ടപ്പെടുന്നത്.
ഗുലാം നബി ആസാദ് സ്വന്തം പാര്‍ട്ടി രൂപീകരിക്കുമോ എന്ന ചര്‍ച്ചയാണ് ഇപ്പോള്‍ രാഷ്ട്രീയ നിരീക്ഷകര്‍ ഉയര്‍ത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഗുലാം നബി ആസാദുമായി ബന്ധപ്പെട്ട നേതാക്കള്‍ കാശ്മീരില്‍ വിവിധ ഇടങ്ങളില്‍ യോഗം ചേര്‍ന്നു. ഇതിന് പിന്നാലെ 20 ഓളം ആസാദിന്റെ വിശ്വസ്തര്‍ പാര്‍ട്ടിയില്‍ പരിഷ്‌കരണത്തിന് ആഹ്വാനം ചെയ്തുകൊണ്ട് കഴിഞ്ഞ ആഴ്ച രാജിവയ്ക്കുകയും ചെയ്തിരുന്നു. ഇതെല്ലാം ചേര്‍ത്തു വച്ചാണ് കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കിയുള്ള ഗുലാം നബി ആസാദിന്റെ പ്രസ്താവാന വെറുതെ ആയിരുന്നില്ലെന്ന സൂചനകള്‍ പുറത്ത് വരുന്നത്.
കോണ്‍ഗ്രസ് നേതൃത്വത്തെ ചോദ്യം ചെയ്തുകൊണ്ട് നിലയുറപ്പിച്ചിരിക്കുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ഇപ്പോള്‍ നയിക്കുന്നത് ആസാദാണ്. അതിനാല്‍ തന്നെ ആസാദിന്റെ പുതിയ തീരുമാനങ്ങള്‍ കാശ്മീരിലെ കോണ്‍ഗ്രസില്‍ മാത്രമായിരിക്കുകയില്ല ചലനങ്ങള്‍ ഉണ്ടാക്കുന്നത്. അടുത്തിടെ കോണ്‍ഗ്രസിനെ ചോദ്യം ചെയ്തുകൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതയും രംഗത്തു വന്നിരുന്നു. അവര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ വിമര്‍ശിക്കാതെ രാഹുലിന്റെ നേതൃത്വത്തിനെതിരെയാണ് അമ്ബുകള്‍ എയ്തതെന്നും ശ്രദ്ധേയമാണ്. ഇപ്പോള്‍ ദേശീയ രാഷ്ട്രീയത്തിലെ സംഭവങ്ങള്‍ പ്രതിപക്ഷ ഐക്യത്തെ തകര്‍ക്കുന്നതാണ്. ഇത് 2024ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തിരിച്ചു വരവിനുള്ള സാദ്ധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്നും വിലയിരുത്തുന്നു.
No comments