കോണ്‍ഗ്രസില്ലാതെ പ്രതിപക്ഷമില്ല..!! തൃണമൂല്‍ പോരാടുന്നത് പ്രതിപക്ഷത്തോടെന്ന് ഛത്തിസ്ഗഢ് മുഖ്യമന്ത്രി..!! ഇപ്പോഴും 6 സംസ്ഥാനത്ത് ഭരൻമുള്ള കോൺഗ്രസിന്..
കോണ്‍ഗ്രസിനെ കൂടാതെ, ദേശീയതലത്തില്‍ പ്രതിപക്ഷ സഖ്യം സാധ്യമല്ലെന്ന് ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍.
യു.പി.എ സഖ്യം ഇപ്പോള്‍ നിലവിലില്ലെന്ന പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അഭിപ്രായ പ്രകടനത്തോട് പ്രതികരിക്കുകയായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ അദ്ദേഹം.
സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള യു.പി.എ മുന്നണിയിലെ കക്ഷികള്‍ സംയുക്തമായാണ് 2024ല്‍ പ്രതിപക്ഷ സഖ്യത്തിെന്റ മുഖം ആരാകണമെന്ന് തീരുമാനിക്കേണ്ടത്. മമത ബാനര്‍ജിക്ക് മുഖ്യപ്രതിപക്ഷ പാര്‍ട്ടിയാകണമെങ്കില്‍ നല്ല കാര്യമാണ്. കൃത്യമായ പദ്ധതിയോടെയാണ് ആ നീക്കമെങ്കില്‍ അതു സ്വാഗതം ചെയ്യപ്പെടേണ്ടതാണ്.
പക്ഷേ, അധികാരത്തിലുള്ളവരോടാണോ മറ്റുപ്രതിപക്ഷ പാര്ട്ടികളോടാണോ അവര്‍ യുദ്ധം ചെയ്യുന്നതെന്നാണ് ചോദ്യം. തെരഞ്ഞെടുപ്പ് ആസന്നമായ ഗോവയിലേക്കും മറ്റുമുള്ള തൃണമൂലിെന്റ കടന്നുവരവ് ബി.ജെ.പിയെ സഹായിക്കാനാണ്. പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും ബാഘേല്‍ പറഞ്ഞു.
No comments