Breaking News

ലളിത സുഭാഷിന്റെ പകരക്കാരി..!! അഡ്വ. ജെബി മേത്തർ പുതിയ മഹിള കോണ്‍ഗ്രസ് അധ്യക്ഷ..

 


അഡ്വ. ജെബി മേത്തര്‍ സംസ്ഥാന മഹിള കോണ്‍ഗ്രസിന്‍റെ പുതിയ അധ്യക്ഷയാകും. ജെബി മേത്തറിന്‍റെ നിയമനത്തിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകാരം നല്‍കി.

ആലുവ നഗരസഭ ഉപാധ്യക്ഷയായ ജെബി മേത്തര്‍ നിലവില്‍ കെ.പി.സി.സി സെക്രട്ടറിയും എ.ഐ.സി.സി അംഗവുമാണ്. തുടര്‍ച്ചയായ മൂന്നാംവട്ടമാണ് ജെബി മേത്തര്‍, നഗരസഭ കൗണ്‍സിലറാകുന്നത്. യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ സെക്രട്ടറിയായിരുന്നു.

ലതിക സുഭാഷ് രാജിവെച്ച്‌ എട്ടു മാസത്തിന് ശേഷമാണ് മഹിള കോണ്‍ഗ്രസിന് പുതിയ അധ്യക്ഷയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുന്നത്.

No comments