Breaking News

പഞ്ചാബില്‍ അമരീന്ദറുമായും സുഖ്ദേവുമായും സഖ്യത്തിന് ബി.ജെ.പി..!! എന്ത് വില കൊടുത്തും പിടിച്ച് നിൽക്കാൻ ബിജെപിയും അമരീന്ധറും..

 


അടുത്ത വര്‍ഷം നടക്കുന്ന പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ കാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്‍റെയും മുന്‍ അകാലി ദള്‍ നേതാവ് സുഖ്ദേവ് സിങ് ധിന്‍ഡ്സയുടെയും പാര്‍ട്ടികളുമായി ബി.ജെ.പി സഖ്യമുണ്ടാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

ഇരുവരുമായും ചര്‍ച്ച നടക്കുകയാണ്. അവരുമായി സഖ്യത്തിലാകാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കര്‍ഷക പ്രതിഷേധം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയ മനസ്സാണ് കാണിച്ചത്. കര്‍ഷക നിയമങ്ങള്‍ പ്രയോജനപ്പെടുമെന്ന് കര്‍ഷകര്‍ക്ക് തോന്നാത്തതിനാല്‍, അവ പിന്‍വലിച്ചു. പഞ്ചാബില്‍ ഒരു പ്രശ്നവും ബാക്കിയുണ്ടെന്ന് കരുതുന്നില്ല. പഞ്ചാബില്‍ തെരഞ്ഞെടുപ്പ് പോരാട്ടം യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹിന്ദുസ്ഥാന്‍ ടൈംസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജമ്മു കശ്മീരുമായി ബന്ധപ്പെട്ട ചോദ്യത്തിന്, നിയമസഭ തെരഞ്ഞെടുപ്പിനു ശേഷം മാത്രമേ സംസ്ഥാന പദവി പുനസ്ഥാപിക്കു. രാഷ്ട്രീയ വിവാദം സൃഷ്ടിക്കാന്‍ മാത്രമാണ് പലരും ഈ ആവശ്യം ഇപ്പോള്‍ ഉന്നയിക്കുന്നത്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സഖ്യമുണ്ടാക്കുന്നത് യാതൊരു വിധത്തിലുള്ള സ്വാധീനവും ഉണ്ടാക്കില്ല. ബി.ജെ.പി ഗംഭീര വിജയം നേടും. കര്‍ഷക പ്രതിഷേധത്തിനും കാര്യമായി സ്വാധീനമുണ്ടാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

No comments