Breaking News

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി ഡാമിന്‍റെ ഷട്ടര്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ആറിന് തുറന്നു.

 


ജലനിരപ്പ് 2401 അടി എത്തിയതോടെ ഒരു ഷട്ടര്‍ 40 സെന്‍റിമീറ്ററാണ് തുറന്നത്. മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ ജലം ഒഴുകിയെത്തിയതിനെ തുടര്‍ന്നാണ് ഇടുക്കി ഡാം തുറക്കേണ്ടിവന്നത്. പെരിയാര്‍ തീരത്ത് അതീവ ജാഗ്രത നിര്‍ദേശം നല്‍കി.

40 മുതല്‍ 150 വരെ ഘനയടി വെള്ളം ഒഴുക്കിവിടും. മൂന്ന് സൈറണുകള്‍ മുഴക്കിയതിന് ശേഷമാണ് ഡാം തുറന്നത്.

മുല്ലപ്പെരിയാര്‍ ഡാം കഴിഞ്ഞ ദിവസം തുറന്നതിനെ തുടര്‍ന്നാണ് ഇടുക്കി ഡാമില്‍ ജലനിരപ്പ് ക്രമാതീതമായി കൂടിയത്. രാത്രി വൈകിയാണ് മുല്ലപ്പെരിയാറിന്റെ ഒമ്ബത് ഷട്ടറുകള്‍ തമിഴ്‌നാട് ഉയര്‍ത്തിയത്. തുടര്‍ന്ന് വള്ളക്കടവില്‍ ഉള്‍പ്പെടെ പലയിടത്തും വെള്ളം കയറിയിരുന്നു.

രാത്രിയില്‍ മുല്ലപ്പെരിയാര്‍ ഡാം തുറന്നുവിട്ടതിനെതിരെ മന്ത്രി റോഷി അഗസ്റ്റിന്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. മുന്നറിയിപ്പില്ലാതെ രാത്രി ഷട്ടറുകള്‍ തുറന്നതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും ജലനിരപ്പ് 142 അടിയിലെത്തുന്നതിന് മുമ്ബ് ഇത്തരത്തില്‍ ഡാം തുറന്നുവിട്ടത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

മുല്ലപ്പെരിയാറില്‍ ഇന്നലെ രാത്രി തുറന്ന ഒമ്ബത് ഷട്ടറുകളില്‍ എട്ടും അടച്ചു. തുറന്ന ഒരു ഷട്ടറിലൂടെ 142 ഘനയടി വെള്ളമാണ് ഒഴുക്കുന്നത്. നിലവില്‍ ജലനിരപ്പ് 141.85 അടിയാണ്.

No comments