Breaking News

ഫലം കാത്ത് കേരളം

 


രോഗികളുടെ എണ്ണം വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതല്‍ കൃത്യതയുള്ള പരിശോധനാ കിറ്റിനായി സംസ്ഥാനം ശ്രമം തുടങ്ങിയിട്ടുണ്ട്.

യുകെയില്‍ നിന്നെത്തി കോഴിക്കോട് ബീച്ച്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആരോഗ്യപ്രവര്‍ത്തകന്‍, ഇയാളുടെ ബന്ധു, മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് സ്വദേശി എന്നിവരുടെ സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്. രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്‌നോളജിയിലാണ് പരിശോധന. ഇവരുടെ പരിശോധനാഫലം ഇന്നോ നാളെയോ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന കേന്ദ്ര നിര്‍ദേശം ലഭിച്ചിട്ടും സംസ്ഥാനം കൂട്ടിയിട്ടില്ല. കഴിഞ്ഞ മൂന്നു മാസമായി രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ്. മരണങ്ങളിലും മുന്നിലാണ്. രോഗബാധിതരുടെ എണ്ണം കൂടുതലുളളയുളളയിടങ്ങളില്‍ പരിശോധന കൂട്ടണമെന്നായിരുന്നു കേന്ദ്ര നിര്‍ദേശം.

No comments