ബിജെപിക്കും യോഗി സര്‍ക്കാരിനും വീണ്ടും തലവേദനയായി വരുണ്‍ ഗാന്ധി..!! മറുപടി നല്‍കാനാവാതെ നേതാക്കൾ..
കര്‍ഷക സമരത്തില്‍ ബിജെപിയെയും യോഗി ആദിത്യനാഥ് സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കിയ പ്രതികരണത്തിന് പിന്നാലെ മറ്റൊരു സംഭവത്തിലും യുപി സര്‍ക്കാരിനെ വിമര്‍ശിച്ച് വരുണ്‍ ഗാന്ധി.
യോഗി സര്‍ക്കാരിനെതിരെ യു.പിയില്‍ തൊഴില്‍രഹിതര്‍ നടത്തിയ സമരത്തില്‍ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ പൊലീസ് നടപടിയുടെ വീഡിയോ ഷെയര്‍ ചെയ്‌താണ് ബിജെപി എം.പി കൂടിയായ വരുണ്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
ഈ കുട്ടികളും ഭാരതമാതാവിന്റെ മക്കളാണ്. ഇവര്‍ പറയുന്ന പരാതി കേള്‍ക്കുന്നതിന് തയ്യാറാകാതെ ഇവരെ ക്രൂരമായി ലാത്തിച്ചാര്‍ജ് ചെയ്യുന്നു. അധികൃതരുടെ മക്കള്‍ ആരെങ്കിലും പ്രതിഷേധത്തിലുണ്ടായിരുന്നെങ്കില്‍ ഇങ്ങനെ തല്ലിച്ചതയ്‌ക്കുമായിരുന്നോ? വരുണ്‍ ട്വിറ്ററിലൂടെ ചോദിക്കുന്നു. ആവശ്യത്തിന് ഒഴിവുകളും അതിന് തക്ക യോഗ്യരായ ആളുകളുമുണ്ടെങ്കില്‍ എന്തുകൊണ്ട് തസ്‌തികകളില്‍ നിയമനം നടത്തുന്നില്ലെന്നും വരുണ്‍ ചോദ്യമുന്നയിക്കുന്നു.
69,000 അദ്ധ്യാപകരെ നിയമിക്കാന്‍ യു.പിയില്‍ 2019ല്‍ നടത്തിയ പരീക്ഷയില്‍ ക്രമക്കേട് ആരോപിച്ചായിരുന്നു തൊഴില്‍ രഹിതരായ ഉദ്യോഗാര്‍ത്ഥികള്‍ സമരം നടത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. സംഭവത്തില്‍ കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും ശക്തമായി പ്രതികരിച്ചിരുന്നു. ബിജെപി വോട്ട് തേടി വരുമ്ബോള്‍ ഈ സംഭവം ഓര്‍ക്കണമെന്നാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.
No comments