ശശി തരൂര്‍ രാജിവച്ചു..
രാജ്യസഭയിലെ പ്രതിപക്ഷ എം.പിമാരുടെ സസ്പെന്ഷന് നടപടിക്കു പിന്നാലെ സന്‍സദ് ടി.വി പരിപാടിയില്‍ നിന്ന് രാജി വെച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍.
പാര്‍ലമെന്‍റില്‍നിന്ന് സസ്പെന്‍ഡ് ചെയ്ത 12 എം.പിമാര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചാണ് തരൂരിന്‍റെ നടപടി. സന്‍സദ് ടി.വിയില്‍ ടോക്ക് ഷോയുടെ അവതാരകനാണ് തരൂര്‍.
നേരത്തേ ശിവസേന എം.പി പ്രിയങ്ക ചതുര്‍വേദി രാജിവെച്ചിരുന്നു. സന്‍സദ് ടി.വിയുടെ അവതാരകയാണ് പ്രിയങ്ക. ചാനലില്‍നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ച പ്രിയങ്ക രാജ്യസഭ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിന് രാജിക്കത്ത് കൈമാറുകയും ചെയ്തു.
സന്‍സദ് ടി.വിയുടെ മേരി കഹാനി എന്ന പരിപാടിയാണ് പ്രിയങ്ക അവതരിപ്പിക്കുന്നത്. വളരെ വേദനയോടെയാണ് താന്‍ അവതാരക സ്ഥാനം ഒഴിയുന്നതെന്ന് അവര്‍ അറിയിച്ചു. ഒരു ഷോയ്ക്കായി സന്‍സദ് ടി.വിയില്‍ ഇടംപിടിക്കാന്‍ താന്‍ തയാറല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പാര്‍ലമെന്റിലെ വര്‍ഷകാല സമ്മേളനത്തിനിടെ പ്രിയങ്ക ചതുര്‍വേദി ഉള്‍പ്പെടെ 12 എം.പിമാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. സമ്മേളനത്തിനിടെ പ്രതിഷേധിച്ച എം.പിമാര്‍ക്കാണ് സസ്പെന്ഷന്.
ആറു കോണ്‍ഗ്രസ് എം.പിമാര്‍ക്കും തൃണമൂല്‍ കോണ്‍ഗ്രസ് -ശിവസേന പാര്‍ട്ടികളിലെ രണ്ടുപേര്‍ക്കും സി.പി.എം, സി.പി.ഐ പാര്‍ട്ടികളിലെ ഓരോരുത്തര്‍ക്കുമാണ് സസ്പെന്ഷന്.
ലോക്സഭയിലെയും രാജ്യസഭയിലെയും പൊതു കാര്യ പരിപാടികളുടെ തത്സമയ സംപ്രേക്ഷണം ലക്ഷ്യമാക്കി അവതരിപ്പിച്ചതാണ് സന്‍സദ് ടി.വി. നാലുഭാഷകളിലാണ് സംപ്രേക്ഷണം.
No comments