Breaking News

ബിജെപിക്ക് വന്‍ തിരിച്ചടി, പഞ്ചാബില്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മിന്നും വിജയവുമായി ആംആദ്മി..!! സീറ്റ് ഇരട്ടിയാക്കി കോൺഗ്രസ്..

 


പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങവേ നടന്ന ചണ്ഡീഗഡ് മുന്‍സിപ്പല്‍ കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി ആംആദ്മി പാര്‍ട്ടി..

ആകെയുള്ള 35 സീറ്റുകളില്‍ ആംആദ്മി 14 സീറ്റുകളിലും ബിജെപി (BJP) 12 സീറ്റുകളിലും കോണ്‍ഗ്രസ് എട്ട് സീറ്റുകളിലും ശിരോമണി അകാലിദള്‍ ഒരു സീറ്റിലും വിജയിച്ചു. ആകെ 35 സീറ്റുകളാണ് ചണ്ഡീഗഡ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലുള്ളത്. ബിജെപി ഭരിക്കുന്ന കോര്‍പ്പറേഷനില്‍ കന്നിയങ്കത്തില്‍ വന്‍ മുന്നേറ്റമാണ് ആംആദ്മി പാര്‍ട്ടി നേടിയത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി 20 സീറ്റിലും അകാലിദള്‍ ഒരു സീറ്റിലും വിജയിച്ചിരുന്നു. കോണ്‍ഗ്രസിന് നാല് സീറ്റും ലഭിച്ചിരുന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബിലെ കര്‍ഷകര്‍ കേന്ദ്ര സര്‍ക്കാരിനെതിരെ നടത്തിയ സമരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുവെന്ന സൂചനയാണ് കോര്‍പ്പറേഷന്‍ ഫലം സൂചിപ്പിക്കുന്നത്.

വലിയ തിരിച്ചടിയാണ് ചണ്ഡീഗഡില്‍ ബിജെപിക്കേറ്റത്. ബിജെപിയുടെ പ്രമുഖ സ്ഥാനാര്‍ത്ഥികളെല്ലാം പരാജയപ്പെട്ടു. നിലവിലെ മേയര്‍ ബിജെപിയുടെ രവികാന്ത് ശര്‍മ്മയെ ആംആദ്മി പാര്‍ട്ടിയുടെ ദമന്‍ പ്രീത് സിംഗാണ് തോല്‍പിച്ചത്. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള ട്രെയിലറാണ് ചണ്ഡീഗഢ് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലെ വിജയമെന്നും നിയമസഭാ തെരഞ്ഞെടുപ്പിലും ഇത് ആവര്‍ത്തിക്കുമെന്നും ആം ആദ്മി പാര്‍ട്ടിയും പ്രതികരിച്ചു.

No comments