യുപിയില്‍ ഉറപ്പിച്ച് കോണ്‍ഗ്രസ്..!! സ്ഥാനാർത്ഥികളിൽ വൻ ട്വിസ്റ്റ്..!! ലക്ഷ്യം 7ൽ നിന്ന്..
അടുത്ത മാസം ഉത്തര്‍പ്രദേശില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു.
പട്ടികയില്‍ 2017ലെ ഉന്നാവോ പീഡനകേസിലെ പെണ്‍കുട്ടിയുടെ അമ്മയും ഉള്‍പ്പെടുന്നു. 125 പേരടങ്ങുന്ന പട്ടികയിലാണ് പെണ്‍കുട്ടിയുടെ അമ്മയായ ആശ സിംഗ് ഉള്‍പ്പെടുന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്രയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പീഡനത്തിനും അതിക്രമത്തിനും ഇരയാകുന്നവരെ കോണ്‍ഗ്രസ് സംരക്ഷിക്കുമെന്ന സന്ദേശമാണ് പട്ടികയിലൂടെ നല്‍കുന്നതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ലിംഗ സമത്വം എന്ന തത്ത്വത്തിലാണ് പാര്‍ട്ടി ഇപ്പോള്‍ കൂടുതലായും ശ്രദ്ധിക്കുന്നത്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ 50 പേര്‍ സ്ത്രീകളാണ്.
അതേസമയം, ബി ജെ പിയില്‍ നിന്ന് ഏഴാമതും ഒരു എം എല്‍ എ രാജിവച്ചിരിക്കുന്നു. ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ നിന്നുള്ള എം എഎയും പിന്നാക്ക ജാതി നേതാവുമായ മുകേഷ് വെര്‍മയാണ് രാജി വച്ചത്. സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ച രാജിക്കത്തിലൂടെയാണ് എം എല്‍ എ ഇക്കാര്യം അറിയിച്ചത.
കഴിഞ്ഞ അഞ്ച് വര്‍ഷമായി ബി ജെ പി സര്‍ക്കാര്‍ ദളിതര്‍, പിന്നാക്ക ജാതിക്കാര്‍, ന്യൂനപക്ഷങ്ങള്‍, കര്‍ഷകര്‍, തൊഴില്‍ രഹിതരായ യുവാക്കള്‍, ചെറുകിട വ്യവസായികള്‍ എന്നിവരെ തഴയുകയാണെന്നും ഇക്കാരണങ്ങളാല്‍ താന്‍ പാര്‍ട്ടി വിടുകയാണെന്നും മുകേഷ് വെര്‍മ കത്തില്‍ പറഞ്ഞു.
No comments