Breaking News

സുധാകരനെ തല്ലിക്കൊല്ലുമെന്ന് -കെ.പി അനിൽ കുമാർ..!! ആണുങ്ങൾ..

 


കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനെതിരെ പ്രകോപന പ്രസംഗവുമായി കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മില്‍ ചേര്‍ന്ന കെ.പി അനില്‍കുമാര്‍.

പേപ്പട്ടിയെ തല്ലിക്കൊല്ലുന്നത് പോലെ തെരുവോരങ്ങളിലിട്ട് സുധാകരനെ കൈകാര്യം ചെയ്യാന്‍ കേരളത്തില്‍ ആണുങ്ങളുണ്ടെന്ന് അനില്‍കുമാര്‍ പറഞ്ഞു.

'എസ്.എഫ്‌.ഐക്കാരെ കുത്തിമലര്‍ത്താന്‍ തങ്ങളുടെ പിള്ളേരെ അയച്ചെന്ന് സുധാകരന്‍ പറയുന്നു. സുധാകരാ, നീ കോണ്‍ഗ്രസ്സുകാരനായി പ്രവര്‍ത്തിക്കാമെങ്കില്‍ ഈ കേരളത്തില്‍ രാഷ്ട്രീയം നടത്താം. അതല്ല ആളുകളെ ഉപദ്രവിച്ച്‌ റോട്ടിലൂടെ നടക്കുകയാണെങ്കില്‍ പേപ്പട്ടിയെ തല്ലിക്കൊല്ലുന്നത് പോലെ തെരുവോരങ്ങളിലിട്ട് സുധാകരനെ കൈകാര്യം ചെയ്യാന്‍ ആണുങ്ങളുണ്ട് കേരളത്തില്‍. കൊലകൊല്ലിയെ പോലെ ആര്‍ത്തട്ടഹസിച്ചാണ് സുധാകരന്‍ നടക്കുന്നതെങ്കില്‍ ആ കൊലകൊല്ലിയുടെ കൊമ്ബ് ഈ കേരളത്തി​ന്റെ മണ്ണില്‍ കുത്തിക്കാന്‍ ചങ്കൂറ്റവും നെഞ്ചുറപ്പുമുള്ള ഉശിരുള്ള കുട്ടികളാണ് ഈ കേരളത്തില്‍ ഇരിക്കുന്നതെന്ന് സുധാകരന്‍ തിരിച്ചറിയണം' -അനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു. ധീരജ് വധത്തിന് പിന്നാലെ സുധാകരന്‍ നടത്തിയ പ്രസ്താവനയ്ക്കാണ് അനില്‍കുമാറി​ന്റെ മറുപടി.

No comments