Breaking News

ഗോവയില്‍ സീറ്റു മോഹിച്ച കേന്ദ്ര മന്ത്രിപുത്രനെ തഴഞ്ഞ് ബി.ജെ.പി അവസാന പട്ടിക പുറത്തുവിട്ടു..!! വൻ പൊട്ടിത്തെറിക്ക്..

 


ഫെബ്രുവരി 14ന് നടക്കുന്ന ഗോവ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആറ് സ്ഥാനാര്‍ഥികളുള്‍പ്പെട്ട അവസാന പട്ടിക ബി.ജെ.പി പ്രഖ്യാപിച്ചു.

കുംബര്‍ജുവയില്‍ നിന്ന് മത്സരിക്കാന്‍ നീക്കം നടത്തിയിരുന്ന കേന്ദ്രമന്ത്രി ശ്രീപദ് നായിക്കിന്റെ മകന്‍ സിദ്ധേഷ് നായിക്ക് പട്ടികയില്‍ ഇടം പിടിച്ചിട്ടില്ല.

പനാജിയില്‍ നിന്ന് മത്സരിക്കാന്‍ ടിക്കറ്റ് പ്രതീക്ഷിച്ചിരുന്ന മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മകന്‍ ഉത്പല്‍ പരീക്കറെ തഴഞ്ഞാണ് ബി.ജെ.പി ആദ്യ പട്ടിക പുറത്തുവിട്ടത്. തുടര്‍ന്ന് ബി.ജെ.പി വിട്ട ഉത്പല്‍ പനാജിയില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങുകയാണ്. കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലെത്തിയയാള്‍ക്കാണ് പനാജി ടിക്കറ്റ് ബി.ജെ.പി നല്‍കിയത്.

ആറു പേരടങ്ങുന്ന അവസാന പട്ടിക പ്രഖ്യാപിച്ചതോടെ ഗോവയിലെ മുഴുവന്‍ ബി.ജെ.പി സ്ഥാനാര്‍ഥികളുടെയും ചിത്രം വ്യക്തമായി. കഴിഞ്ഞ തവണ വിജയിച്ച എം.എല്‍.എമാരെ കൂട്ടത്തോടെ ബി​.ജെ.പിയിലെത്തിച്ച്‌ വന്‍ അട്ടിമറിയാണ് ഗോവയില്‍ ബി.ജെ.പി നടത്തിയത്. അതുകൊണ്ട് തന്നെ കോണ്‍​ഗ്രസടക്കമുള്ള പാര്‍ട്ടികള്‍ ഇത്തവണ സ്ഥാനാര്‍ഥികളെ ആരാധനാലയങ്ങളിലെത്തിച്ച്‌ കൂറുമാറില്ലെന്ന് സത്യം ചെയ്യിക്കുന്ന അപൂര്‍വതക്കും ഗോവ സാക്ഷിയായി.

No comments