Breaking News

കര്‍ണാടകത്തില്‍ കൂറുമാറിയവര്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുന്നു..?? ഓപ്പറേഷന്‍ ഹസ്തയുമായി സിദ്ധരാമയ്യ..!! ഉറപ്പിച്ച് ബിജെപി എംഎൽഎ..


 കര്‍ണാടകത്തില്‍ ബിജെപിക്ക് മറുപടി നൽകാൻ കോണ്‍ഗ്രസ്. കോൺഗ്രസ് എംഎൽഎമാരെ ബിജെപിയിൽ എത്തിച്ചു കൊണ്ട് കോൺഗ്രസ് ഭരണം ബിജെപി അവസാനിപ്പിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് കോൺഗ്രസ് ക്യാംപിൽ ഒരുങ്ങുന്നത്. ബിജെപിയില്‍ നിന്ന് മന്ത്രിമാരെയും എംഎല്‍എമാരെയും അടര്‍ത്തിയെടുക്കാനാണ് കോണ്‍ഗ്രസിന്റെ പ്ലാന്‍.

പതിയെ തുടങ്ങാനാണ് കോൺഗ്രസ് നീക്കം. തിരഞ്ഞെടുപ്പ് കാലം ആവുമ്പോയേക്കും ഓരോരുത്തരെയായി കൊണ്ടു വരാനാണ് പ്ലാന്‍. കോണ്‍ഗ്രസിൻ്റെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. കോൺഗ്രസിൻ്റെ കരുത്തുറ്റ നേതാവ് കെപിസിസി പ്രസിൻഡൻ്റ് ഡികെ ശിവകുമാറിന്റെ പിന്തുണയും ഒപ്പമുണ്ട്. ഇതിനോടകം തന്നെ ബിജെപിയുടെ പ്രമുഖ എംഎല്‍എ  ഇക്കാര്യം സ്ഥിരീകരിച്ച്‌ കഴിഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് എത്തിയ സിറ്റിംഗ് മന്ത്രിമാര്‍ കോണ്‍ഗ്രസിലേക്ക് മടങ്ങുമെന്നാണ് അദ്ദേഹം പറയുന്നത്. ഇത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉണ്ടാകുമെന്ന് അദ്ദേഹം പറയുന്നു.

ദക്ഷിണേന്ത്യയിൽ ആകെ ബിജെപിക്ക് ഭരണം ഉള്ള സംസ്ഥാനമാണ് കർണാടക. കർണാടക നഷ്ടപ്പെട്ടാൽ ദക്ഷിണേന്ത്യയിൽ ഒരു സംസ്ഥാനത്തും അധികാരം ഇല്ല എന്ന ചീത്തപ്പേര് ബിജെപിക്കുണ്ടാകും. അതുകൊണ്ട് തന്നെ ഭരണം നിലനിർത്താൻ ബിജെപി വലിയ കളികൾ പുറത്തെടുക്കും.

No comments