Breaking News

ബൊമ്മൈയും വീഴുമോ..?? കര്‍ണാടക‍യില്‍ മുഖ്യമന്ത്രിയെ വീണ്ടും മാറ്റാന്‍ ബി.ജെ.പി..

 


അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രിയെ മാറ്റാന്‍ ബി.ജെ.പി പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ പ്രകടനത്തില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നും അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ ഉടന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ബി.എസ്. യെദ്യൂരപ്പ രാജിവെച്ച സാഹചര്യത്തിലാണ് ബൊമ്മൈ മുഖ്യമന്ത്രി പദത്തിലെത്തിയത്. എന്നാല്‍, ബൊമ്മൈയുടെ മണ്ഡലമായ ഹനഗലില്‍ ഉള്‍പ്പെടെ ഈയിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ കനത്ത പരാജയം ബി.ജെ.പി നേരിടേണ്ടി വന്നു. ഇതില്‍ നേരത്തെ തന്നെ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു. ഈ തോല്‍വി 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിനെയും ബാധിച്ചേക്കുമെന്ന ആശങ്കയിലാണ് നേതൃനിരയെ മാറ്റിപ്പണിയാന്‍ ബി.ജെ.പി തീരുമാനിക്കുന്നത്. കൂടാതെ നിരവധി സംസ്ഥാന മന്ത്രിമാരും എം.എല്‍.എമാരും മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ചതും കാരണമായി പറയപ്പെടുന്നു.

സംസ്ഥാന ഘടകത്തെ ശക്തിപ്പെടുത്തുന്നതിനായി മുഖ്യമന്ത്രിയെ മാറ്റിയതിന് ശേഷം മന്ത്രിസഭയെയും പുനഃസംഘടിപ്പിച്ചേക്കുമെന്ന് ബി.ജെ.പി ഉന്നത വൃത്തങ്ങള്‍ സൂചിപ്പിച്ചതാ‍യി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

No comments