Breaking News

പഞ്ചാബില്‍ ആരാണ് പാവപ്പെട്ടവരുടെ പ്രതിനിധി..?? 35 കാരനായ..

 


പൊടുന്നനെ പഞ്ചാബിലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന നിയമസഭ മണ്ഡലമായി മാറിയിരിക്കുന്നു ബര്‍ണാല ജില്ലയിലെ ഭദാഊര്‍.

മാ​ല്‍​വ മേ​ഖ​ല​യി​ലെ ഈ ​സീ​റ്റി​ല്‍ നി​ന്നാ​ണ് നി​ല​വി​ലെ മു​ഖ്യ​മ​ന്ത്രി ച​ര​ണ്‍​ജി​ത് സി​ങ് ച​ന്നി ജ​ന​വി​ധി തേ​ടു​ന്ന​ത്. എ​തി​രാ​ളി​യാ​യി ആം​ആ​ദ്മി പാ​ര്‍​ട്ടി ക​ള​ത്തി​ലി​റ​ക്കി​യി​രി​ക്കു​ന്ന​ത് ലാ​ഭ്സി​ങ് എ​ന്ന 35 വ​യ​സ്സു​കാ​ര​നെ.

ഭ​ദാ​ഊ​ര്‍ ശ്ര​ദ്ധേ​യ​മാ​വാ​ന്‍ രാ​ഷ്ട്രീ​യ​വും ച​രി​ത്ര​പ​ര​വു​മാ​യ കാ​ര​ണം കൂ​ടി​യു​ണ്ട് 1952ല്‍ ​അ​ന്ന​ത്തെ പ​ട്യാ​ല-​കി​ഴ​ക്ക​ന്‍ പ​ഞ്ചാ​ബ് സം​സ്ഥാ​ന നി​യ​മ​സ​ഭ​യി​ലേ​ക്ക് ആ​ദ്യ​മാ​യി ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പോ​ളം പ​ഴ​ക്ക​മു​ള്ള ഒ​രു കാ​ര​ണം.

ആ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​ര്‍​പാ​ല്‍ സി​ങ് രാ​ജാ​വും ഭൂ​ര​ഹി​ത ക​ര്‍​ഷ​ക​പ്ര​തി​നി​ധി അ​ര്‍​ജു​ന്‍ സി​ങ്ങും ത​മ്മി​ലാ​യി​രു​ന്നു മ​ത്സ​രം. നി​ര്‍​പാ​ല്‍ സി​ങ്ങി​ന് കൊ​ട്ടാ​ര​ങ്ങ​ളും കാ​റു​ക​ളും വ​ന്‍ സ​മ്ബ​ത്തു​മെ​ല്ലാ​മു​ണ്ടാ​യി​രു​ന്നു. സ്വാ​ഭാ​വി​ക​മാ​യി പ്ര​ചാ​ര​ണ​വും അ​ത്ര പ​ണ​ക്കൊ​ഴു​പ്പോ​ടെ ത​ന്നെ. ല​ക്ഷം രൂ​പ​യാ​ണ് അ​ന്ന​ത്തെ കാ​ല​ത്ത് ചെ​ല​വ​ഴി​ച്ച​ത്.​ സി.​പി.​ഐ സ്ഥാ​നാ​ര്‍​ഥി​യാ​യ അ​ര്‍​ജു​ന്‍ സി​ങ് കാ​ള​വ​ണ്ടി​യി​ല്‍ സ​ഞ്ച​രി​ച്ചാ​ണ് വോ​ട്ട​ര്‍​മാ​രെ ക​ണ്ട​ത്. ആ​ള്‍​ബ​ല​വും പ​ണ​സ്വാ​ധീ​ന​വു​മെ​ല്ലാ​മു​ണ്ടാ​യി​ട്ടും രാ​ജാ​വി​നെ തോ​ല്‍​പ്പി​ച്ച്‌ സ​ഖാ​വ് അ​ര്‍​ജു​ന്‍ സി​ങ്ങാ​ണ് വ​ന്‍​ഭൂ​രി​പ​ക്ഷ​ത്തി​ല്‍ വി​ജ​യം ക​ണ്ട​തെ​ന്നും വോ​ട്ട​ര്‍​മാ​ര്‍ ത​ന്നെ വി​ജ​യി​പ്പി​ച്ച്‌ 1952ലെ ​ച​രി​ത്രം ആ​വ​ര്‍​ത്തി​ക്കു​മെ​ന്നും ലാ​ഭ്സി​ങ് പ​റ​യു​ന്നു.

മു​ഖ്യ​മ​ന്ത്രി അ​വ​കാ​ശ​പ്പെ​ടു​ന്ന​ത് താ​ന്‍ ഗ​രീ​ബ് ഘ​ര്‍ കാ ​ബേ​ട്ടാ (പാ​വ​പ്പെ​ട്ട കു​ടും​ബ​ത്തി​ലെ സ​ന്താ​നം) ആ​ണെ​ന്നാ​ണ്. ലാ​ഭ്സി​ങ് വോ​ട്ട​ര്‍​മാ​രോ​ട് പ​റ​യു​ന്ന​തും ത​ന്റെ വി​ന​യാ​ന്വി​ത​മാ​യ പ​ശ്ചാ​ത്ത​ല​ത്തെ​പ്പ​റ്റി​ത്ത​ന്നെ. മൊ​ബൈ​ല്‍​ഫോ​ണ്‍ റി​പ്പ​യ​റി​ങ് ക​ട ന​ട​ത്തു​ന്ന ത​ന്റെ ആ​കെ സ​മ്ബാ​ദ്യം 2014 മോ​ഡ​ല്‍ ഹീ​റോ ഹോ​ണ്ട മോ​ട്ടോ​ര്‍ സൈ​ക്കി​ളാ​ണെ​ന്ന് സ​ത്യ​വാ​ങ്മൂ​ല​ത്തി​ലും ചേ​ര്‍​ത്തി​രി​ക്കു​ന്നു. പി​താ​വ് ഡ്രൈ​വ​റാ​ണ്, മാ​താ​വ് ഗ്രാ​മ​ത്തി​ലെ സ​ര്‍​ക്കാ​ര്‍ സ്കൂ​ളി​ല്‍ തൂ​പ്പു​കാ​രി​യും.

മു​ഖ്യ​മ​ന്ത്രി​യു​ടെ​യും സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും വാ​ഹ​ന​ങ്ങ​ള്‍ മ​ണ്ഡ​ല​ത്തി​ല്‍ ത​ല​ങ്ങും വി​ല​ങ്ങു​മോ​ടു​മ്ബോ​ള്‍ ബ​സ്സ്റ്റാ​ന്‍​ഡി​ല്‍ നി​ന്നും ബ​സു​ക​ള്‍ ക​യ​റി​യി​റ​ങ്ങി​യും ആ​ളു​ക​ളെ ക​ണ്ടുമാണ് ലാ​ഭ്സി​ങ്ങി​ന്റെ വോ​ട്ടു​പി​ടി​ത്തം. ഓ​രോ ബ​സി​ലും 50 യാ​ത്ര​ക്കാ​രെ​ങ്കി​ലു​മു​ണ്ടാ​വു​മെ​ന്നും അ​വ​രെ നേ​രി​ല്‍ ക​ണ്ട് ഇ​ട​പ​ഴ​കാ​ന്‍ ക​ഴി​യു​ന്ന​ത് നേ​ട്ട​മാ​കു​മെ​ന്നും അ​ദ്ദേ​ഹം ക​രു​തു​ന്നു. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ റാ​ലി​ക​ള്‍ നി​രോ​ധി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍ തീ​രു​മാ​ന​വും അ​നു​ഗ്ര​ഹ​മാ​യി.

അ​ണ്ണാ ഹ​സാ​രെ​യു​ടെ അ​ഴി​മ​തി വി​രു​ദ്ധ സ​മ​ര​കാ​ല​ത്താ​ണ് ലാ​ഭ്സി​ങ് ആം​ആ​ദ്മി പാ​ര്‍​ട്ടി​യി​ല്‍ ചേ​ര്‍​ന്ന​ത്. പ​ര​മ്ബ​രാ​ഗ​ത​മാ​യി ശി​രോ​മ​ണി അ​കാ​ലി​ദ​ള്‍ സ്ഥാ​നാ​ര്‍​ഥി​ക​ളെ ജ​യി​പ്പി​ച്ചു പോ​ന്ന മ​ണ്ഡ​ല​മാ​ണി​ത്. 1969ലും 2012​ലും മാ​ത്ര​മാ​ണ് കോ​ണ്‍​ഗ്ര​സ് വി​ജ​യി​ച്ച​ത്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആം​ആ​ദ്മി പാ​ര്‍​ട്ടി​യി​ലെ പി​ര്‍​മ​ല്‍ സി​ങ് ധൗ​ല വി​ജ​യം ക​ണ്ടു. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ധൗ​ല പാ​ര്‍​ട്ടി വി​ട്ട് കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ക്കേ​റി​യി​രി​ക്കു​ന്നു. ധൗ​ല​യു​ടെ പാ​ര്‍​ട്ടി മാ​റ്റം അ​ദ്ദേ​ഹ​ത്തി​ന് ന​ഷ്ടം വ​രു​ത്തി​വെ​ച്ചു​വെ​ന്നും ത​നി​ക്ക് ക്ഷീ​ണ​മു​ണ്ടാ​ക്കി​ല്ലെ​ന്നും ആ​പ് സ്ഥാ​നാ​ര്‍​ഥി പ​റ​യു​ന്നു.

ആം​ആ​ദ്മി പാ​ര്‍​ട്ടി​യു​ടെ ശ​ക്തി കേ​ന്ദ്ര​മാ​ണ് മാ​ല്‍​വ മേ​ഖ​ല. നി​ല​വി​ലെ 20 നി​യ​മ​സ​ഭാം​ഗ​ങ്ങ​ളി​ല്‍ 18 പേ​രെ​യും ജ​യി​പ്പി​ച്ചെ​ടു​ത്ത​ത് ഇ​വി​ടെ നി​ന്നാ​ണ്. അ​വ​രു​ടെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി ഭ​ഗ​വ​ത് മ​ന്നി​നെ ര​ണ്ടു​വ​ട്ടം തു​ട​ര്‍​ച്ച​യാ​യി പാ​ര്‍​ല​മെ​ന്‍​റി​ലെ​ത്തി​ച്ച സം​ഗ്റൂ​ര്‍ ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലാ​ണ് ഭ​ദാ​ഊ​റും. ധു​രി മ​ണ്ഡ​ല​ത്തി​ല്‍ നി​ന്ന് ഇ​ക്കു​റി നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു​ണ്ട് മ​ന്‍.

ലാ​ഭ്സി​ങ്ങും പി​താ​വും ക​ര്‍​ഷ​ക സ​മ​ര​ത്തി​ല്‍ സ​ജീ​വ​മാ​യി​രു​ന്നു. മാ​ല്‍​വ മേ​ഖ​ല ഒ​ട്ടാ​കെ ക​ര്‍​ഷ​ക സ​മ​രം ന​ട​ന്ന ടി​ക്റി അ​തി​ര്‍​ത്തി​യി​ലു​മാ​യി​രു​ന്നു. മാ​നും ആ​പ്പി​ന്റെ പ​ര​മോ​ന്ന​ത പ്ര​ചാ​ര​ക​ന്‍ അ​ര​വി​ന്ദ് കെ​ജ്രി​വാ​ളു​മെ​ല്ലാം ഏ​റ്റ​വും കൂ​ടു​ത​ല്‍ സ​മ​യം ചെ​ല​വി​ടു​ക ഭ​ദാ​ഊ​റി​ലാ​വും.

No comments