ഗോവയില്‍ ബിജെപിക്ക് തിരിച്ചടിയോ..?? കോണ്‍ഗ്രസ് ക്ലച്ച് പിടിക്കുമോ..?? അറിയാം..
വീണ്ടുമൊരു നിയമസഭാ തിരഞ്ഞെടുപ്പിന് ഗോവന്‍തീരത്ത് കളമൊരുങ്ങുമ്ബോള്‍ കടലിലുള്ളതിനെക്കാള്‍ അടിയൊഴുക്ക് രാഷ്ട്രീയത്തിലുണ്ടാകുമെന്ന് ഉറപ്പ്.
കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റക്കക്ഷി കോണ്‍ഗ്രസായിരുന്നുവെങ്കിലും ഭരണത്തിലെത്തിയത് ബിജെപിയാണ്. നാടകീയമായ കരുനീക്കങ്ങളിലൂടെയാണ് ബിജെപി രാത്രിക്ക് രാത്രി അധികാരം പിടിച്ചെടുത്തത്. അര്‍ധരാത്രിയില്‍ പരീക്കറിനെ ഡല്‍ഹിയില്‍ നിന്ന് ഗോവയിലെത്തിച്ച് സര്‍ക്കാരുണ്ടാക്കിയ അമിത് ഷായുടെ നീക്കത്തില്‍ തകര്‍ന്ന കോണ്‍ഗ്രസിന്റെ നില ഇത്തവണയും പരുങ്ങളിലാണ്. അവരുടെ പ്രധാന നേതാക്കളെല്ലാം മറുകണ്ടം ചാടി.
എന്ത് വിലകൊടുത്തും അധികാരം നിലനിര്‍ത്തുകയാണ് ബിജെപിയുടെ ലക്ഷ്യം. 40 മണ്ഡലങ്ങളുള്ള ഗോവയില്‍ കഴിഞ്ഞ തവണ ഫലം വന്നപ്പോള്‍ 13 സീറ്റായിരുന്നു ബി.ജെ.പി.ക്ക്. ഉണ്ടായിരുന്നത്. എന്നാല്‍ കോണ്‍ഗ്രസിലെ നേതൃത്വങ്ങള്‍ക്കിടയിലുണ്ടായ അസ്വാരസങ്ങള്‍ മുതലെടുത്ത്, ഞൊടിയിട കൊണ്ട് പ്രവൃത്തിച്ചതിന്റെ ഫലമായി ബിജെപി അധികാരത്തിലെത്തുകയും ചെയ്തു. പക്ഷേ ഇത്തവണ ഭരണവിരുദ്ധ വികാരത്തെ മറികടക്കുയാണ് ബിജെപിയുടെ ഏറ്റവും വലിയ വെല്ലുവിളിയായിരിക്കുന്നത്.

No comments