Breaking News

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പിടിമുറുക്കാനുറച്ച്‌ കോണ്‍ഗ്രസ്..!! ഭരണം കയ്യെത്തും ദൂരത്തിൽ..

 


കഴിഞ്ഞ ആറു ദശാബ്ദങ്ങളായി തങ്ങളുടെ വരുതിയിലായിരുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ തിരിച്ചുപിടിക്കാനുറച്ച്‌ കോണ്‍ഗ്രസ്.

മണിപ്പൂരിലെ നിയമസഭ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് വലിയ പ്രാധാന്യമാണ് കല്‍പിക്കുന്നത്. 60 ല്‍ 28 സീറ്റുകള്‍ നേടിയിട്ടും 2017ല്‍ കോണ്‍ഗ്രസിന് ഇവിടെ ബി.ജെ.പിയോട് അടിയറവ് പറയേണ്ടിവന്നിരുന്നു.

ത്രിപുരയില്‍ ബി.ജെ.പി വിമതരെ ലക്ഷ്യം വെച്ചുകൊണ്ടാണ് ഹൈക്കമാന്‍റ് നീക്കം. സുദീപ് റോയ്, ആഷിഷ് സഹ എന്നീ ബി.ജെ.പി എം.എല്‍.എമാര്‍ ഇതിനകം നിയമസഭയില്‍ നിന്ന് രാജിവെച്ചിട്ടുണ്ട്. സ്പീക്കര്‍ റതന്‍ ചക്രവര്‍ത്തിക്ക് ഇവര്‍ രാജിക്കത്ത് നല്‍കി. 'ബി.ജെ.പിയില്‍ എനിക്കd ശ്വാസം മുട്ടിത്തുടങ്ങി. ത്രിപുരയിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ബി.ജെ.പിക്ക് കഴിയുന്നില്ല- റോയ് ബര്‍മന്‍ മാധ്യമത്തോട് പറഞ്ഞു. രണ്ടുപേരും ബി.ജെ.പിയുടെ പ്രാഥമിക അംഗത്വവും രാജിവെച്ചിട്ടുണ്ട്.

രാജിവെച്ച ഇരുവരും പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് അഭ്യൂഹങ്ങളുണ്ട്. ബിപ്ലബ് ദേബ് മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്ന റോയ് ബര്‍മനെ തൃണമൂല്‍ കോണ്‍ഗ്രസ് സമീപിച്ചതായും വാര്‍ത്തകളുണ്ട്.

1993 മുതല്‍ 2018 വരെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അധികാര ദുര്‍ഗമായിരുന്നു ത്രിപുര. കമ്യൂണിസ്റ്റുകാരുടെ തോല്‍വി പുതിയ യുഗത്തിനാണ് ത്രിപുരയില്‍ തുടക്കം കുറിച്ചത്. മാര്‍ക്സിസ്റ്റ് വിരുദ്ധവികാരം ത്രിപുരയില്‍ ആഞ്ഞടിക്കുകയായിരുന്നു. എന്നാല്‍ ജനങ്ങളുടെ ആ വിധിയെഴുത്തിനോട് നീതി പുലര്‍ത്തുവാന്‍ തുടര്‍ന്നുവന്ന സര്‍ക്കാറിന് കഴിഞ്ഞില്ല. ഇന്നത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസിനാണ് ഇവിടെ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുക. - ബര്‍മനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

ആദിവാസി നേതാവായ ബൃഷകേതു ഐ.പി.എഫ്.ടി വിടാന്‍ തീരുമാനമെടുത്തതും സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രധാനപ്പെട്ട നീക്കമാണ്. പശ്ചിമബംഗാളില്‍ നിന്നും വ്യത്യസ്തമായി അസമില്‍ വളരെ കുറച്ച്‌ മുസ്ലിങ്ങളാണ് ഉള്ളത്. അതിനാല്‍ മമതയുടെ മുസ്ലിം കാര്‍ഡിന് വലിയ സ്വീകാര്യത ലഭിക്കാന്‍ ഇടയില്ല. എന്നാല്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ സോണമുര, കൈലാസഹര്‍ എന്നിവിടങ്ങളിലെ ജനങ്ങള്‍ ബി.ജെ.പിക്കാണ് വോട്ട് ചെയ്തതെന്ന ബി.ജെ.പി നേതാവിന്‍റെ പ്രതികരണം അദ്ഭുതപ്പെടുത്തുന്നതാണ്.

അസമിലെ മുന്‍ കോണ്‍ഗ്രസ് നേതാവായിരുന്ന സുഷ്മിത ദേവിലാണ് തൃണമൂലിന്‍റെ വോട്ട് ബാങ്ക്. ത്രിപുരയില്‍ ഇപ്പോഴും സി.പിഎമ്മിന്‍റെ തുരുപ്പുചീട്ട് മണിക്സര്‍ക്കാര്‍ തന്നെയാണ്. ആദിവാസി- ബംഗാളി വോട്ടര്‍മാര്‍ക്കിടയില്‍ ഇപ്പോഴും അദ്ദേഹത്തിന് സ്വാധീനമുണ്ട്.

ത്രിപുരയില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്ബോള്‍ ഈ സര്‍ക്കാര്‍ നിങ്ങളുടേതാണ് എന്ന് നരേന്ദ്രമോദി ജനങ്ങള്‍ക്ക് വാക്ക് നല്‍കിയിരുന്നെങ്കിലും നാല് വര്‍ഷത്തിനിടെ വലുതായി ഒന്നും ചെയ്യാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. പ്രത്യേകിച്ചും തൊഴില്‍മേഖലയില്‍. ബംഗളുരു, ചെന്നൈ, ഡല്‍ഹി എന്നിിവിടങ്ങളിലേക്കാണ് ഇവിടത്തെ യുവാക്കള്‍ തൊഴില്‍ തേടി പോകുന്നത്. ആദിവാസി മേഖലയില്‍ നിന്നുള്ള വോട്ട് ബാങ്കടക്കം ചോര്‍ന്നുപോകുന്നതില്‍ ബി.ജെ.പി കാമ്ബിന് അസ്വസ്ഥതയുണ്ട്.

2023ന്‍റെ തുടക്കത്തില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ കൂടുതലുള്ള നാഗാലാന്‍ഡ്, മേഘാലയ എന്നീ സംസ്ഥാനങ്ങളും തെരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്.

മുകുള്‍ സാംഗ്മയും അനുയായികളും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് മേഘാലയയില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ്. നാഗാലാന്‍ഡിലും പ്രധാനപ്പെട്ട നേതാക്കള്‍ എന്‍.ഡി.പി.എഫ്, ബി.ജെ.പി, എന്‍.പി.എഫ് എന്നീ പാര്‍ട്ടികളിലേക്ക് ചേക്കേറിയത് കോണ്‍ഗ്രസിന് തിരിച്ചടിയായി.

No comments