അട്ടിമറിയില്ല..!! "കാലുമാറി" തിരിച്ച് വന്ന ബേബി ഓടംപള്ളി വീണ്ടും നടുവിലില്‍ പ്രസിഡന്റ്..
അട്ടിമറികളൊന്നും സംഭവിച്ചില്ല, നടുവില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബേബി ഓടംപള്ളി 11 വോട്ടുകള്‍ നേടി വിജയിച്ചു.
എതിര്‍ സ്ഥാനാര്‍ത്ഥി സി.പി.എമ്മിന്റെ സാജു ജോസഫിന് 7 വോട്ടുകള്‍ ലഭിച്ചു. പുലിക്കുരുമ്ബ വാര്‍ഡ് മെമ്ബര്‍ റെജി വോട്ടെടുപ്പിന് എത്തിയില്ല.
റിട്ടേണിംഗ് ഓഫീസര്‍ എം.മോഹനന്‍ മുമ്ബാകെ സത്യപ്രതിജ്ഞ ചൊല്ലി ബേബി ഓടംപള്ളി അധികാരമേറ്റു.ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്ജ്, മുസ്ലിംലീഗ് ഇരിക്കൂര്‍ മണ്ഡലം പ്രസിഡന്റ് വി.എ.റഹീം തുടങ്ങിയ നേതാക്കള്‍ സന്നിഹിതരായിരുന്നു.ആലക്കോട് പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിനീഷ് കുമാര്‍, കുടിയാന്മല സി.ഐ മെല്‍വിന്‍ ജോസ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു. എല്ലാ മെമ്ബര്‍മാരെയും സഹകരിപ്പിച്ചുകൊണ്ട് പഞ്ചായത്ത് ഭരണം നല്ലരീതിയില്‍ മുന്നോട്ടുകൊണ്ടുപോകുമെന്ന് ബേബി ഓടംപള്ളി പറഞ്ഞു.
No comments