ആം ആദ്മി ആർ.എസ്.എസിൽ നിന്ന് ഉയർന്നു വന്നത്.. ആപ് നേതാക്കൾക്ക് കൂറ് ബി.ജെ.പിയോട് -പ്രിയങ്ക ഗാന്ധി
ആം ആദ്മി പാർട്ടിക്കെതിരെ രൂക്ഷ പ്രതികരണവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ആം ആദ്മി പാർട്ടി ആർ.എസ്.എസിൽനിന്നും ഉയർന്നുവന്നതാണെന്നും അതിന്റെ നേതാക്കൾക്ക് ബി.ജെ.പിയോടാണ് കൂറെന്നും അവർ പറഞ്ഞു. കോട്കപുരയിൽ നടന്ന പൊതു റാലിയിൽ സംസാരിക്കവെയാണ് പ്രിയങ്കയുടെ പ്രതികരണം.
ആശയപരമായി ബി.ജെ.പി നേതാക്കളേക്കാൾ കൂടുതൽ ബി.ജെ.പിയോട് അടുപ്പമുണ്ടെന്ന് എ.എ.പി നേതാക്കൾ തന്നെ പലവട്ടം സമ്മതിച്ചതായി പ്രിയങ്ക പറഞ്ഞു. ഡൽഹിയിലെ വികസനത്തെക്കുറിച്ചുള്ള അരവിന്ദ് കെജ്രിവാളിന്‍റെ അവകാശവാദങ്ങളെ പ്രിയങ്ക രൂക്ഷമായി വിമർശിച്ചു.
ഡൽഹിയിലെ വിദ്യാഭ്യാസ-ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് ഒരു വികസനവും നടന്നിട്ടില്ലെന്നും രാഷ്ട്രീയ പാർട്ടികളെയും അവരുടെ നേതാക്കളെയും കുറിച്ചുള്ള സത്യങ്ങൾ ജനങ്ങൾ അറിയേണ്ടത് പ്രധാനമാണെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
No comments