കേന്ദ്രത്തില്‍ നിന്ന് ബിജെപിയാണ് നയിച്ചത്..!! അമരീന്ദര്‍ സര്‍ക്കാരിനെതിരെ പ്രിയങ്ക ഗാന്ധി..
പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് വിഷയത്തില്‍ മൗനം വെടിഞ്ഞ് പ്രിയങ്ക ഗാന്ധി. അമരീന്ദര്‍ സര്‍ക്കാരിനെ കേന്ദ്രത്തില്‍ നിന്ന് ബിജെപിയാണ് നയിച്ചതെന്ന് പ്രിയങ്ക ഗാന്ധി
പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലാണ് ഗാന്ധി കുടുംബത്തിന്റെ ദീര്‍ഘകാല വിശ്വസ്തനായിരുന്ന അമരീന്ദര്‍ സിംഗിനെ പേരെടുത്ത് പറയാതെ വിമര്‍ശിച്ചത്.
എന്തോ കുഴപ്പം സംഭവിക്കുന്നുവെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. അതിനാലാണ് ഞങ്ങള്‍ നേതൃത്വത്തെ മാറ്റിയത്. നിങ്ങളില്‍ ഒരാളായ ചരണ്‍ജിത് സിംഗ് ചന്നിയെ ഞങ്ങള്‍ക്ക് ലഭിച്ചു. അദ്ദേഹം നിങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയുകയും അനുഭവിക്കുകയും ചെയ്യുന്നുണ്ടെന്നും പ്രചാരണത്തിനിടെ പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് അമരീന്ദര്‍ സിംഗ് സ്ഥാനമൊഴിഞ്ഞത്. പിന്നീട് പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന സ്വന്തം പാര്‍ട്ടി രൂപീകരിച്ച് ബിജെപിയുമായി സഖ്യത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയായിരുന്നു. പാര്‍ട്ടിവിട്ട അമരീന്ദര്‍ സിംഗ് തന്റെ രാജി കത്തില്‍ ഗാന്ധി കുടുംബത്തിനെതിരെയും നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു ഈ വിഷയത്തിലടക്കമാണ് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം
No comments