തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഉടൻ..?? മോക് പോളിങ് പൂര്‍ത്തിയായി..
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനുള്ള ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട മോക് പോളിങ് പൂര്‍ത്തിയായി.
ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ ചുമതലയുള്ള കലക്ടര്‍ ജാഫര്‍ മാലിക്കിന്റെ നേതൃത്വത്തിലാണ് മോക് പോളിങ് നടന്നത്. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു മോക്പോള്‍. ഭാരത് ഇലക്‌ട്രോണിക്സ് കോര്‍പ്പറേഷനിലെ വിദഗ്ധരുടെ നേതൃത്വത്തില്‍ 328 വോട്ടിങ് മെഷിനുകളാണ് തിരഞ്ഞെടുപ്പിനായി തയാറായിട്ടുള്ളത്.
പരിശോധനയ്ക്കായി 1,500 വോട്ടുകളാണ് രേഖപ്പെടുത്തിയത്. പ്രതിനിധികളുടെ സാന്നിധ്യത്തില്‍ വോട്ടെണ്ണല്‍ നടത്തി കൃത്യത ഉറപ്പു വരുത്തുന്നതോടെ ഇവ സ്ട്രോങ് റൂമിലേയ്ക്കു മാറ്റും. തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പു സ്ഥാനാര്‍ഥി നിര്‍ണയങ്ങളും അവര്‍ക്കുള്ള ചിഹ്നങ്ങളും തയാറാകുന്നതോടെ ഇവ പതിക്കുന്നതിനായി വീണ്ടും പുറത്തെടുക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടിങ് യന്ത്രങ്ങള്‍ നിലവില്‍ സ്ട്രോങ് റൂമില്‍ സൂക്ഷിച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ പുതിയ യന്ത്രങ്ങളാണ് തൃക്കാക്കര തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്.
കഴിഞ്ഞ മൂന്നു ദിവസങ്ങളിലും ഉദ്യോഗസ്ഥര്‍ വോട്ടിങ് യന്ത്രങ്ങള്‍ പരിശോധിച്ച് പ്രവര്‍ത്തന ക്ഷമത ഉറപ്പു വരുത്തിയിരുന്നു. തുടര്‍ന്നു രാഷ്ട്രീയ പാര്‍ട്ടികളെ ബോധ്യപ്പെടുത്തുന്നതിനാണ് ഇന്നു വീണ്ടും മോക് പോളിങ് നടത്തിയത്. പോളിങ്ങില്‍ പങ്കെടുത്തവരെ പലപ്രാവശ്യം വോട്ടു ചെയ്യിച്ചാണ് പരിശോധന നടപടിക്രമങ്ങള്‍ നടത്തിയിരിക്കുന്നത്.
No comments