Breaking News

"കെജ്‍രിവാളിന് പഞ്ചാബിലും മുഖ്യമന്ത്രിയാവണം, ഒരിക്കലും അത് നടക്കാന്‍ പോവുന്നില്ല"- ഛന്നി..

 


ആം ആദ്മി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളിനെ കടന്നാക്രമിച്ച്‌ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജീത് സിങ് ഛന്നി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് പഞ്ചാബിലും മുഖ്യമന്ത്രിയാവണം എന്ന് ആഗ്രഹമുണ്ടെന്നും അതൊരിക്കലും നടക്കാന്‍ പോവുന്നില്ലെന്നും പഞ്ചാബ് മുഖ്യമന്ത്രി ചണ്‍ജീത് സിങ് ഛന്നി.

'അരവിന്ദ് കെജ്‍രിവാള്‍ കുറേ കാലമായിപഞ്ചാബ് മുഖ്യമന്ത്രിയാവാന്‍ കൊതിക്കുന്നുണ്ട്. എന്നാല്‍ ഇക്കുറിയും അത് വെറുമൊരു സ്വപ്നമായി അവസാനിക്കും. 400 കോടി മുടക്കി "അബ് കി ബാര്‍ കെജ്രിവാള്‍" എന്ന് പറഞ്ഞ് അദ്ദേഹം ഇവിടെയൊരു ക്യാമ്ബയിന്‍ നടത്തിയിരുന്നു. എന്നാല്‍ പഞ്ചാബ് ജനത അതിനെ തള്ളിക്കളഞ്ഞു'- ഛന്നി പറഞ്ഞു.

തനിക്കെതിരെയുള്ള അരവിന്ദ് കെജ്‍രിവാളിന്‍റെ ആരോപണങ്ങളോട് ഛന്നി പ്രതികരിച്ചത് ഇങ്ങനെ. "പലവുരു അദ്ദേഹം ഇത്‌പോലുള്ള ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. അവസാനം അദ്ദേഹം മാപ്പ് പറഞ്ഞ് രംഗത്ത് വരും. ഇടക്കിടെ തെറ്റ് സംഭവിക്കുകയും പിന്നീട് അതിനെയോര്‍ത്ത് മാപ്പ് പറയുകയും ചെയ്യുന്ന ഒരാള്‍ക്ക് എങ്ങനെയാണ് മുഖ്യമന്ത്രിയാവാനാവുക"- ഛന്നി ചോദിച്ചു.

കഴിഞ്ഞയാഴ്ചയാണ് ചരണ്‍ജിത്ത് സിങ് ഛന്നിയെ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ലുധിയാനയില്‍ നടന്ന കോണ്‍ഗ്രസ് റാലിയില്‍ ഛന്നിയെയും കോണ്‍ഗ്രസ് പഞ്ചാബ് അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദുവിനെയും സാക്ഷിനിര്‍ത്തിയായിരുന്നു പ്രഖ്യാപനം. അടച്ചിട്ട മുറിക്കുള്ളില്‍ ഒരു മണിക്കൂര്‍നേരം നടന്ന ചര്‍ച്ചയ്ക്കൊടുവിലാണ് നിലവിലെ മുഖ്യമന്ത്രിയായ ഛന്നിയെ തന്നെ മുന്നില്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.

ഛന്നിയുടെ പേര് പ്രഖ്യാപിച്ചപ്പോള്‍ ആരവങ്ങളോടെയാണ് പ്രവര്‍ത്തകര്‍ അതിനെ സ്വീകരിച്ചത്. നിങ്ങളാണ് ഈ പേര് നിര്‍ദേശിച്ചതെന്നും ദുഷ്‌കരമായൊരു തീരുമാനമായിരുന്നു ഇതെന്നും രാഹുല്‍ പ്രസംഗത്തില്‍ പറഞ്ഞു. ദരിദ്രരെ മനസിലാക്കാനും അവരുടെ ഉത്കണ്ഠകള്‍ തൊട്ടറിയാനും കഴിയുന്ന ഒരു നേതാവിനെയാണ് പഞ്ചാബിനു വേണ്ടതെന്നും രാഹുല്‍ പറഞ്ഞു.

No comments