Breaking News

ബി.ജെ.പിയുടെ കുതിരക്കച്ചവടത്തി​െന്‍റ നേരനുഭവങ്ങള്‍ തുറന്ന്​ പറഞ്ഞ്​ ശിവസേന എം.പിയുടെ കത്ത്​..

 


ബി.ജെ.പിയിതര സര്‍ക്കാറുകളെ മറിച്ചിടാന്‍ നടത്തുന്ന കുതിക്കച്ചവടത്തി​െന്‍റയും വഴങ്ങാത്തവരെ മെരുക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നതി​െന്‍റയും നേരനുഭവങ്ങള്‍ തുറന്ന്​ പറഞ്ഞ്​ ശിവസേന എം.പി സഞ്​ജയ്​ റാവത്ത്​ രാജ്യസഭ അധ്യക്ഷന്​​ കത്ത്​ നല്‍കി.

ബി.ജെ.പിയുടെ പ്രലോഭനങ്ങള്‍ക്ക്​ വഴങ്ങാത്തതിന്​ കേന്ദ്ര ഏജന്‍സികള്‍ തന്നെയും കുടുംബത്തെയും നിരന്തരം വേട്ടയാടുകയാണെന്ന്​ രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്​ നല്‍കിയ കത്തില്‍ അദ്ദേഹം വിശദമാക്കുന്നുണ്ട്​.

മഹാരാഷ്​ട്ര സര്‍ക്കാറിനെ മറിച്ചിടുന്നതിന്​ സഹായിക്കണമെന്നാവശ്യപ്പെട്ട്​ ഒരു മാസം മുമ്ബ്​ ചിലയാളുകള്‍ സംഘം തന്നെ സമീപിച്ചിരുന്നുവെന്ന്​ അദ്ദേഹം കത്തില്‍ പറയുന്നു. സംസ്​ഥാനത്ത്​ ഭരണപ്രതിസന്ധി സൃഷ്​ടിച്ച്‌​ ഒരു ഇടക്കാല തെരഞ്ഞെടുപ്പിലേക്ക്​ എത്തിക്കുകയായിരുന്നു സംഘത്തി​െന്‍റ ആവശ്യം. അവരുടെ ആവശ്യം നിരസിച്ചതോടെ പ്രലോഭനം ഭീഷണിയായി മാറി. 'ഞാന്‍ അതിന്​ വലിയ വില കൊടുക്കേണ്ടി വരുമെന്ന്​ അവര്‍ പറഞ്ഞു'- സഞ്​ജയ്​ റാവത്ത്​ എഴുതി.

ഒരു മുന്‍ റെയില്‍വെ മന്ത്രിയുടെ അനുഭവം ഉണ്ടാകുമെന്നാണ്​ അവര്‍ പറഞ്ഞത്​. വര്‍ഷങ്ങളോളം ജയിലില്‍ കിടക്കേണ്ടി വരും. തന്നെ കൂടാതെ മഹാരാഷ്​ട്ര മന്ത്രി സഭയിലുള്ള രണ്ട്​ പേരും മുതിര്‍ന്ന മറ്റു രണ്ട്​ നേതാക്കളും അഴിയെണ്ണി വര്‍ഷങ്ങളോളം ജയിലില്‍ കിടക്കേണ്ടി വരുമെന്നും അവര്‍ ഭീഷണിപ്പെടുത്തി. അങ്ങിനെ ഇടക്കാല തെരഞ്ഞെടുപ്പിലേക്കെത്തിക്കുകയാണ്​ അവരുടെ പദ്ധതി -റാവത്ത്​ കത്തില്‍ പറയുന്നു.

തുടര്‍ന്ന്​ വന്നത്​ എന്‍ഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റി​െന്‍റ ഇടപെടലാണ്​. പതിറ്റാണ്ടുകള്‍ക്ക്​ മുമ്ബ്​ താനോ കുടുംബമോ നടത്തിയ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ടവരെയെല്ലാം ഇ.ഡിയും മറ്റു കേ​ന്ദ്ര ഏജന്‍സികളും സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം രാജ്യസഭാധ്യക്ഷന്​ നല്‍കിയ കത്തില്‍ പറയുന്നു. കരാര്‍ തുകയേക്കാള്‍ കൂടുതല്‍ പണം താന്‍ നല്‍കിയെന്ന്​ സമതിക്കണമെന്നായിരുന്നു ഭൂമി ഇടപാട്​ നടത്തിയവരോട്​ കേന്ദ്ര ഏജന്‍സികള്‍ ആവശ്യപ്പെട്ടത്​. ഇല്ലെങ്കില്‍ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന്​ ഭീഷണിപ്പെടുത്തുക കൂടി ചെയ്​തതോടെ 28 പേര്‍ ഇതിനകം തെറ്റായി കേന്ദ്ര ഏജന്‍സികള്‍ക്ക്​ മൊഴി നല്‍കിയിട്ടുണ്ടെന്നും റാവത്ത്​ വിശദീകരിക്കുന്നു.

2003 ലെ പി.എം.എല്‍.എ നിയമം ഉപയോഗിച്ച്‌​ തന്നെയും മറ്റു ശിവസേന നേതാക്കളെയും ജയിലിലടക്കാനാണ്​ കേന്ദ്രം ശ്രമിക്കുന്നത്​. 2003 ന്​ മുമ്ബ്​ നടന്ന ഭൂമിയിടപാടുകളടക്കമാണ്​​ ഇതിനായി കേന്ദ്ര ഏജന്‍സികള്‍ കരുക്കളാക്കുന്നതെന്നും റാവത്ത്​ പറയുന്നു.

ബി.ജെ.പിയുമായി ശിവസേന സഖ്യമൊഴിഞ്ഞതിന്​ ശേഷം നേതാക്കള്‍ ഇത്തരത്തിലുള്ള വേട്ടയാടലുകള്‍ക്ക്​ നിരന്തരം ഇരയാകുന്നുണ്ടെന്ന്​ അദ്ദേഹം ചൂണ്ടികാട്ടി. മഹാരാഷ്​ട്ര സര്‍ക്കാറിനെ എങ്ങിനെയും താഴെയിറക്കുകയാണ്​ കേന്ദ്രത്തിലെ ലക്ഷ്യം. ഇത്​ ജനാധിപത്യത്തിനെതിരായ ആക്രമണമാണ്​. സര്‍ക്കാറിനെ മറിച്ചിടാന്‍ സഹായിക്കാത്തതി​െന്‍റ പ്രത്യാഘാതമാണ്​ താനും കൂടെ നില്‍ക്കുന്നവരും അനുഭവിക്കുന്ന വേട്ടയാടലുകളെന്നും അദ്ദേഹം കത്തില്‍ വ്യക്​തമാക്കി.

'ആദ്യമവര്‍ സോഷ്യലിസ്​റ്റുകളെ തേടിവന്നു, അപ്പോള്‍ ഞാന്‍ മിണ്ടിയില്ല, കാരണം ഞാന്‍ സോഷ്യലിസ്​റ്റായിരുന്നില്ല...' എന്ന്​ തുടങ്ങുന്ന ജര്‍മന്‍ പുരോഹിത​ന്‍ മാര്‍ട്ടിന്‍ നീ​മല്ലറി​െന്‍റ പ്രസിദ്ധമായ കവിത ഉദ്ധരിച്ചുകൊണ്ടാണ്​ റാവത്ത്​ കത്ത്​ അവസാനിപ്പിക്കുന്നത്​.


No comments