Breaking News

ഇടത് സര്‍ക്കാരിന്റെ അമിതാധികാര പ്രയോഗത്തെ അംഗീകരിക്കാന്‍ ബി.ജെ.പി സാധിക്കില്ല.

 


ഇടത് സര്‍ക്കാരിന്റെ അമിതാധികാര പ്രയോഗത്തെ അംഗീകരിക്കാന്‍ ബി.ജെ.പി സാധിക്കില്ല.

ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കാതെ മടക്കി അയച്ചിരുന്നെങ്കിലും സര്‍ക്കാര്‍ വീണ്ടും അയച്ചാല്‍ രണ്ടാമത്തെ തവണ അദ്ദേഹത്തിന് ഒപ്പുവെക്കേണ്ടി വരുമായിരുന്നു. എങ്കിലും കേരളത്തിലെ ജനങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കാന്‍ ആദ്യത്തെ തവണ ഗവര്‍ണര്‍ക്ക് ഭരണഘടനാ വിരുദ്ധ ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കാതിരിക്കാമായിരുന്നു. സര്‍ക്കാരിന്റെ ഭരണഘടനാ വിരുദ്ധ നടപടിയെ രാഷ്ട്രീയമായും നിയമപരമായും ബി.ജെ.പി നേരിടും.

ഭരണഘടനാ സ്ഥാപനങ്ങളെ കഴുത്തുഞെരിച്ച്‌ ശ്വാസം മുട്ടിക്കുകയാണ് പിണറായി വിജയനെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. സംസ്ഥാനത്തെ അഴിമതി വിരുദ്ധ സ്ഥാപനത്തെ തകര്‍ക്കുക വഴി വന്‍തോതില്‍ തട്ടിപ്പ് നടത്തുകയാണ് സി.പി.എമ്മിന്റെ ലക്ഷ്യം. ഇത് മനസിലാക്കിയതു കൊണ്ടാണ് സി.പി.ഐ പോലും ഓര്‍ഡിനന്‍സിനെ എതിര്‍ത്തത്.

എന്നാല്‍ സി.പി.ഐയെ പിണറായി വിജയന്‍ വിലയ്ക്കെടുത്ത് കഴിഞ്ഞു. ലോകായുക്തയുടെ അഴിമതി കേസുകളില്‍ നിന്നും മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് ഈ ഓര്‍ഡിനന്‍സെന്ന് പകല്‍ പോലെ വ്യക്തമാണ്. ജുഡീഷ്യറിയുടെ അധികാരത്തിലേക്കുള്ള കടന്നുകയറ്റം കൂടിയാണ് സര്‍ക്കാരിന്റെ നടപടിയെന്ന് സുരേന്ദ്രന്‍ ചൂണ്ടിക്കാണിച്ചു. കെടി ജലീലിനെ ഉപയോഗിച്ച്‌ ലോകായുക്തയെ മതത്തിന്റെ പേരില്‍ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചതും സി.പി.എമ്മിന്റെ തന്ത്രമായിരുന്നു. സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം അഴിമതി നടത്തുകയാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമായതായും സുരേന്ദ്രന്‍ പറഞ്ഞു.

No comments