പഞ്ചാബിൽ കോൺഗ്രസ് ആദ്യ പടി വിജയിച്ചു..!! ഇനി എല്ലാം ഈസി..!! നിർണായകമായത് രാഹുൽ ഗാന്ധിയുടെ നയതന്ത്രം..!! ആപ്പിൻ്റെ ആപ്പിളക്കാൻ കോൺഗ്രസ്..
മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെച്ചൊല്ലിയുണ്ടായ തര്‍ക്കം പരിഹരിച്ചതോടെ പഞ്ചാബില്‍ കോണ്‍ഗ്രസിന് ആശ്വാസം.
മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയും പിസിസി അധ്യക്ഷന്‍ നവ്‌ജോത് സിദ്ദുവും പരസ്യമായ ഏറ്റുമുട്ടലിലേക്ക് പോകുന്നതിനിടെയാണ് രാഹുല്‍ ഗാന്ധി ഇടപെട്ട് പ്രശ്‌നം പരിഹരിച്ചത്. രാഹുല്‍ ഗാന്ധിയുടെ സമവായ നീക്കമാണ് പഞ്ചാബില്‍ ചരണ്‍ജിത്ത് സിങ് ചന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നതില്‍ നിര്‍ണായകമായത്. ചന്നി തെരഞ്ഞെടുപ്പ് മുഖമായതോടെ ജയിച്ച് കയറാമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. അതെസമയം വരും ദിവസങ്ങളില്‍ സിദ്ദുവിന്റെ നിലപാടും വളരെ നിര്‍ണായകമാണ്.
പഞ്ചാബ് കോണ്‍ഗ്രസിലെ പ്രബലന്മാരാണ് സിദ്ദുവും ചന്നിയും. ഇരുവരും ലക്ഷ്യമിട്ടത് മുഖ്യമന്ത്രി പദം. എന്നാല്‍ സാധാരണക്കാരന്‍ എന്ന പ്രതിഛായയും ദളിത് വോട്ടുകളുടെ പിന്തുണയുമാണ് ചന്നിക്ക് ഗുണമായത്. ചന്നിയെ ഉയര്‍ത്തിക്കാട്ടി ആപ്പ് ഉയര്‍ത്തുന്ന വെല്ലുവിളി മറിക്കടക്കാനാകുമെന്ന വിലയിരുത്തലും കോണ്‍ഗ്രസിനുണ്ട്. പടലപ്പിക്കണം കാരണം തുടര്‍ ഭരണം നഷ്ടമാകുമോ എന്ന ആശങ്ക ശക്തമായതോടെയാണ് രാഹുല്‍ നേരിട്ട് ഇടപെട്ടത്.
No comments