Breaking News

പിജെ കുര്യൻ ജി23 നേതാക്കളുടെ യോഗത്തിൽ..!! ഇന്നും യോഗം.. കൂടുതല്‍ സമ്മര്‍ദത്തിന് നീക്കം..

 


തുടര്‍ച്ചയായ രണ്ടാം ദിവസവും കോണ്‍ഗ്രസിലെ ജി23 നേതാക്കള്‍ ഡല്‍ഹിയില്‍ യോഗം ചേര്‍ന്നു

മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിന്റെ വസതിയിലാണു വ്യാഴാഴ്ച വൈകിട്ട് യോഗം നടന്നത്. മുതിര്‍ന്ന നേതാക്കളായ കപില്‍ സിബല്‍, ഭൂപേന്ദര്‍ ഹൂഡ, ജനാര്‍ദന്‍ ത്രിവേദി, ആനന്ദ് ശര്‍മ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

നേതൃത്വത്തില്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തുന്നതിനായി നിര്‍ണായക നീക്കങ്ങളുണ്ടായേക്കുമെന്നും ചില നേതാക്കള്‍ സൂചന നല്‍കിയതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെയും ജി 23 നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു. അതിന് ശേഷം സോണിയ ഗാന്ധിയുമായി ഫോണില്‍ സംസാരിച്ച ഗുലാം നബി ആസാദ്, കോണ്‍ഗ്രസ് പ്രവര്‍ത്തന ശൈലി മാറണമെന്ന യോഗത്തിലെ നിലപാട് അവരെ അറിയിച്ചു.

രാഹുല്‍ ഗാന്ധിയുമായി ഹൂഡ വ്യാഴാഴ്ച ചര്‍ച്ച നടത്തിയിരുന്നു. ഗ്രൂപ്പ് 23 നെ പ്രകോപിപ്പിച്ച്‌ മുന്‍പോട്ട് പോകേണ്ടതില്ലെന്നാണ് ഗാന്ധി കുടംബത്തിന്‍റെ നിലപാട്. അതേസമയം ജി23 നേതാക്കളുടെ നീക്കത്തിനെതിരെ കോണ്‍ഗ്രസ് എംപി അധീര്‍ രഞ്ജന്‍ ചൗധരി രംഗത്തെത്തി. ചില നേതാക്കള്‍ പാര്‍ട്ടിക്കെതിരെ പ്രസ്താവനകളിറക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

No comments