ഡൽഹിയിൽ നിർണായക നീക്കം കോൺഗ്രസ് നേതാവ് ഹൂഢയുമായി ചർച്ച..
തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിനു ശേഷം കോണ്‍ഗ്രസില്‍ഉള്‍പ്പോര് ശക്തമാവുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.നേതൃമാറ്റമുള്‍പ്പടെ ആവശ്യപ്പെട്ട് പ്രധാന നേതാക്കളടക്കം രംഗത്തെത്തിയിരുന്നു.
ഇതിനിടെ ഹരിയാന മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ഭൂപിന്ദര്‍ സിംഗ് ഹൂഡ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.പാര്‍ട്ടിയുടെ ഭാവിയ്‌ക്ക് കൂട്ടായ നേതൃത്വം വേണമെന്ന് കോണ്‍ഗ്രസിലെ വിമത ശബ്ദങ്ങളുടെ കൂട്ടായ്മയായ ജി 23 ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഭുപീന്ദര്‍ രാഹുലിനെ സന്ദര്‍ശിച്ചത്.
തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റു വാങ്ങിയതോടെ പാര്‍ട്ടിയില്‍ നേതൃമാറ്റം കൂടിയേ തീരുവെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് കോണ്‍ഗ്രസിലെ വിമത ശബ്ദങ്ങളുടെ കൂട്ടായ്മയായ ജി 23. ഇന്ന് ഗുലാം നബി ആസാദിന്റെ നേതൃത്വത്തില്‍ ജി 23 നേതാക്കള്‍ കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയെ സന്ദര്‍ശിച്ചിരുന്നു.
No comments