Breaking News

30 വര്‍ഷത്തിനിടെ ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും പ്രധാനമന്ത്രി ആയിട്ടില്ല.. ഗാന്ധി കുടുംബം നയിച്ചാല്‍ മാത്രമേ കോണ്‍ഗ്രസിന് ഒറ്റക്കെട്ടായി നില്‍ക്കാന്‍ പറ്റൂ..


 ഗാന്ധി കുടുംബത്തെയും രാഹുല്‍ ഗാന്ധിയേയും വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിനെതിരേ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്‌ലോട്ട്.

കപില്‍ സിബല്‍ കോണ്‍ഗ്രസ് സംസ്‌കാരത്തില്‍ വേരൂന്നിയ വ്യക്തിയല്ലെന്നും , നേതൃത്വത്തിനെതിരേയുള്ള സിബലിന്റെ ആരോപണങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും ഗഹ്‌ലോട്ട് പറഞ്ഞു.കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും ഒരു മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ആയിട്ടില്ല. ഗാന്ധി കുടുംബം നയിച്ചാല്‍ മാത്രമേ കോണ്‍ഗ്രസിന് ഒറ്റക്കെട്ടായി നില്‍കാന്‍ സാധിക്കൂവെന്ന് രാജ്യത്തിനൊന്നടങ്കം അറിയാം. പാര്‍ട്ടിക്കുള്ളിലെ സംഘര്‍ഷങ്ങളാണ് പഞ്ചാബ് നഷ്ടപ്പെടുത്തിയത്

കപില്‍ സിബല്‍ രാജ്യം ബഹുമാനിക്കുന്ന വലിയൊരു അഭിഭാഷകനാണ് . കോണ്‍ഗ്രസില്‍ ചേര്‍ന്ന പലരും പാര്‍ട്ടിയുടെ മുന്‍നിരയിലേക്ക് കടന്നുവരാന്‍ ഏറെ പ്രയാസപ്പെടുമ്ബോള്‍ സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും പിന്തുണയോടെ അധികം അധ്വാനമില്ലാതെ പാര്‍ട്ടിയുടെ മുന്‍നിരയിലേക്ക് ഉയര്‍ന്നുവന്ന ആളാണ് .

സോണിയയും രാഹുലും അദ്ദേഹത്തിന് നിരവധി അവസരങ്ങള്‍ നല്‍കി. കേന്ദ്രമന്ത്രിയാക്കി, പാര്‍ട്ടിയുടെ വക്താവാക്കി . എന്നിട്ടും ഈ വിമര്‍ശനങ്ങള്‍ നിര്‍ഭാഗ്യകരമാണ്. കപില്‍ സിബല്‍ കോണ്‍ഗ്രസിന്റെ ചരിത്രം മറക്കുകയാണ്.

കോണ്‍ഗ്രസ് നേതൃത്വം സാങ്കല്പിക ലോകത്താണെന്നും പാര്‍ട്ടിയെ ഒരു വീട്ടില്‍ ഒതുക്കാനാണ് ചിലരുടെ ശ്രമമെന്നും കപില്‍ സിബല്‍ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അശോക് ഗഹ്‌ലോട്ടിന്റെ വിമര്‍ശനം.

No comments