റോബര്‍ട്ട് വാധ്രയും രാഷ്ട്രീയത്തിലേക്ക്..?? കുടുംബവുമായി ആലോചിച്ച് തീരുമാനിക്കും..
രാഷ്ട്രീയ മോഹം വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാധ്‌ര.
കുടുംബവുമായി ആലോചിച്ച് രാഷ്ട്രീയ പ്രവേശനം തീരുമാനിക്കുമെന്ന് അദ്ദേഹം എഎന്‍ഐയോട് പറഞ്ഞു. രാജ്യത്തിന്റെ താല്‍പര്യം അറിഞ്ഞ് പ്രവര്‍ത്തിക്കും. ജനങ്ങള്‍ക്ക് ഒരുമാറ്റം ആവശ്യമാണ്. അവര്‍ക്ക് മികച്ച മെഡിക്കല്‍ സംവിധാനങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറയുന്നു.
'എനിക്ക് വലിയ തോതില്‍ ജനങ്ങളെ സഹായിക്കാന്‍ കഴിയുമെങ്കില്‍, മണ്ഡലത്തിലും പ്രദേശങ്ങളിലും വലിയ മാറ്റങ്ങള്‍ വരുവരുത്താന്‍ അത് ഉപകരിക്കുമെങ്കില്‍ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് ഞാന്‍ ആലോചിക്കും. എന്നാല്‍ ഞാന്‍ എവിടെ നില്‍ക്കണം എന്നത് അടക്കമുള്ള കാര്യങ്ങള്‍ കുടുംബത്തില്‍ ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കും. അവര്‍ക്കും അത് ശരിയാണെന്ന് തോന്നിയാല്‍ ഞാന്‍ രാഷ്ട്രീയത്തിലിറങ്ങും. ഇതിലെല്ലാം പ്രധാനമായി രാജ്യത്തിന് എന്താണ് ആവശ്യം എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. ജനങ്ങള്‍ക്ക് മാറ്റങ്ങള്‍ വേണം. സ്ത്രീകള്‍ക്ക് സുരക്ഷ വേണം. മികച്ച മെഡിക്കല്‍ സംവിധാനങ്ങള്‍ വേണം.' വാധ്‌ര പറയുന്നു. പ്രിയങ്ക ഗാന്ധിയുടെ യുപിയിലെ പ്രവര്‍ത്തനങ്ങളും അവരുടെ കഠിനാധ്വാനവും തനിക്ക് അഭിമാനം നല്‍കുന്നതാണെന്നും അവളുടെ അച്ഛനും മുത്തശിയും ജീവന്‍ നല്‍കിയ രാജ്യത്തിന് വേണ്ടി ഫലം നോക്കാതെ രാഹുലും പ്രിയങ്കയും പ്രവര്‍ത്തിക്കുമെന്നും വാധ്‌ര കൂട്ടിച്ചേര്‍ത്തു.
യുപിയില്‍ ബിജെപിക്കു ഭരണത്തുടര്‍ച്ചയും പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുടെ അട്ടിമറി വിജയവും പ്രവചിച്ച് എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു. ഉത്തരാഖണ്ഡിലും ഗോവയിലും ഇഞ്ചോടിഞ്ചു പോരാട്ടവും മണിപ്പുരില്‍ ബിജെപിക്കു മുന്‍തൂക്കവുമാണ് മിക്ക എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്. ചില പോളുകള്‍ ഉത്തരാഖണ്ഡില്‍ ബിജെപിക്കു നേരിയ മുന്‍തൂക്കം പ്രവചിക്കുന്നു. അഞ്ചു സംസ്ഥാനങ്ങളിലും 10നാണ് വോട്ടെണ്ണല്‍.
കഴിഞ്ഞതവണ 312 സീറ്റുകളോടെ വന്‍ഭൂരിപക്ഷം നേടിയ ബിജെപിക്ക് ഇത്തവണ 211- 326 സീറ്റാണു വിവിധ പോളുകളിലായി പ്രവചിക്കുന്നത്; എസ്പിക്കു പരമാവധി പറയുന്നത് 165 സീറ്റും. 202 സീറ്റാണു ഭൂരിപക്ഷത്തിനു വേണ്ടത്. ബിഎസ് ബിഎസ്പി മൂന്നാമതാകുമെന്നും കോണ്‍ഗ്രസ് ഇത്തവണയും ഒറ്റയക്കത്തില്‍ ഒതുങ്ങുമെന്നുമാണു പ്രവചനം.
No comments