പോരാടണമെന്ന് പറഞ്ഞവരില്‍ ഒരാളായിരുന്നു, സത്യമേ ജയിക്കൂവെന്ന് നിരന്തരം ഓര്‍മപ്പെടുത്തി; പി ടി തോമസിനെ നന്ദിയോടെ എന്നും ഓര്‍ക്കുമെന്ന് ഭാവന..
അപ്രതീക്ഷിതമായുണ്ടായ പ്രതിസന്ധിയില്‍ കൂടെ നിന്നവരില്‍ താന്‍ എന്നും നന്ദിയോടെ സ്‌മരിക്കുന്ന ആളായിരിക്കും പി ടി തോമസെന്ന് നടി ഭാവന.
ആക്രമണത്തിനിരയായ സംഭവം ആദ്യം അറിഞ്ഞവരില്‍ ഒരാളായിരുന്നു അദ്ദേഹം. പോരാടണമെന്നും ധൈര്യത്തോടെ മുന്നേറണമെന്നും പറഞ്ഞു. വിഷമഘട്ടത്തിലെല്ലാം സത്യം ജയിക്കുമെന്ന് പറഞ്ഞ് ഊര്‍ജമേകിയിരുന്നുവെന്നും ഭാവന ഓര്‍ത്തെടുത്തു. ദ ന്യൂസ് മിനിട്ടിന് നല്‍കിയ അഭിമുഖത്തിലാണ് പിടി തോമസിനെ കുറിച്ച് ഭാവന സംസാരിച്ചത്.
വനിതാ ദിനവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്തിനോട് താന്‍ നേരിട്ട അതിക്രമത്തെ കുറിച്ചും പ്രതിസന്ധികളെ കുറിച്ചും ഭാവന പ്രതികരിച്ചിരുന്നു. ഇരയല്ല, അതിജീവിതയാണ് താനെന്ന് തുറന്ന് പറഞ്ഞ് അവര്‍ ആദ്യമായി മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കുകയായിരുന്നു. നീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടം അത്ര എളുപ്പമല്ലെങ്കിലും അത് അവസാനം വരെ തുടരുമെന്നും അവര്‍ വ്യക്തമാക്കി.
'തിരിച്ചു വരവ് അതീവ പ്രയാസമേറിയതാണ്. എങ്കിലും മലയാള സിനിമയിലേക്ക് തിരിച്ചു വരും. ഞാന്‍ മാറിനിന്നത് എന്റെ മനസമാധാനത്തിനാണ്. തെളിവെടുപ്പ് നടന്ന 15 ദിവസം അതീവ പ്രയാസമേറിയതായിരുന്നു. ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളിലൂടെ കടന്ന് പോയി താന്‍ നിരപരാധിയാണെന്ന് തെളിയിക്കേണ്ട ചുമതല സ്വയം ഏറ്റെടുക്കേണ്ടി വന്നു. തികച്ചും ഒറ്റപ്പെട്ടു എന്നു തോന്നിയ ദിവസങ്ങളായിരുന്നു അവ." തുറന്നു പറഞ്ഞതിന്റെ പേരില്‍ ജോലി നിഷേധിക്കപ്പെട്ടിട്ടുണ്ടെന്നും അന്ന് ഭാവന തുറന്ന് പറഞ്ഞിരുന്നു.
No comments