ചെറിയാന്‍ ഫിലിപ് രാജ്യസഭ സ്ഥാനാര്‍ഥിയാകാന്‍ യോഗ്യനെന്ന് കൊടിക്കുന്നില്‍ സുരേഷ്..!! കോൺഗ്രസിന് വേണ്ടി..
ചെറിയാന്‍ ഫിലിപ്പ് രാജ്യസഭാ സ്ഥാനാര്‍ഥിയാകാന്‍ യോഗ്യനെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. ചെറിയാന്‍ ഫിലിപിന് ഇതുവരെ കോണ്‍ഗ്രസ് സീറ്റില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചിട്ടില്ല
താനുള്‍പ്പെടെയുള്ള നേതാക്കള്‍ ചെറിയാന്‍ ഫിലിപ്പിന്റെ പിന്മുറക്കാരാണെന്നും കൊടിക്കുന്നില്‍ സുരേഷ്പറഞ്ഞു.
എന്നാല്‍ കെ.പി.സി.സി നേതൃത്വത്തിന്റെ അഭിപ്രായം കേട്ട ശേഷം കോണ്‍ഗ്രസ് ഹൈക്കമാന്റാണ് രാജ്യസഭാ സീറ്റിലേക്ക് ആര് മത്സരിക്കണമെന്ന് തീരുമാനിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷവും ജി 23 യോഗം ചേര്‍ന്നത് തെറ്റാണെന്നും രാഹുല്‍ ഗാന്ധി അധ്യക്ഷനാകണമെന്നാണ് തന്‍റെ ആഗ്രഹമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
അതേ സമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റവരെ രാജ്യസഭാ സ്ഥാനാര്‍ഥികളായി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് മുതിര്‍ന്ന നേതാവ് കെ. മുരളീധരന്‍ സോണിയാഗാന്ധിക്ക് കത്തയച്ചു. സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതില്‍ പൊതുവായ മാനദണ്ഡം വേണമെന്നും തോറ്റവര്‍ അതതു മണ്ഡലങ്ങളില്‍ പോയി പ്രവര്‍ത്തിക്കട്ടെ എന്നും രാജ്യസഭയില്‍ ക്രിയാത്മകമായി ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവരെ തെരഞ്ഞെടുക്കണമെന്നും മുരളീധരന്‍ കത്തില്‍ പറഞ്ഞു.

No comments