ഹിന്ദി അറിയുന്നവര്‍ ദേശീയ നേതൃത്വത്തിലേക്ക് വരണം, തനിക്ക് ഹിന്ദി വഴങ്ങാത്തതിനാലാണ് അവിടേക്ക് ശ്രദ്ധിക്കാത്തത്..!! ജെബി മേത്തറിനെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത്..
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ അഡ്വ. ജെബി മേത്തറിനെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത് സ്വാഗതം ചെയ്ത് കെ മുരളീധരന്‍ എംപി.
ഹൈക്കമാന്‍ഡ് എടുത്തത് ഉചിതമായ തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു.
കെ സി വേണുഗോപാലിനെ പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഹിന്ദി ഭാഷ അറിയുന്നവര്‍ ദേശീയ നേതൃത്വത്തിലേക്ക് വരണമെന്നും തനിക്ക് ഹിന്ദി വഴങ്ങാത്തതിലാണ് അവിടേക്ക് ശ്രദ്ധിക്കത്തതെന്നും മുരളീധരന്‍ പറഞ്ഞു. ചെന്നിത്തലയ്ക്ക് ഹിന്ദി വഴങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജെബിക്കൊപ്പം യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍, കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം എം. ലിജു എന്നിവരുടെ പേരും കെ.പി.സി.സി നേതൃത്വം സമര്‍പ്പിച്ചിരുന്നു. ഈ മൂന്ന് പേരുടെ പാനലില്‍ നിന്നാണ് ഹൈക്കമാന്‍ഡ് ജെബിയെ തിരഞ്ഞെടുത്തത്. 1980ന് ശേഷം കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്കെത്തുന്ന ആദ്യ വനിതയാകും ജെബി മേത്തര്‍.
കേരളത്തില്‍ നിന്ന് രാജ്യസഭയിലെത്തുന്ന ആദ്യ മുസ്ലിം വനിതയെന്ന പ്രത്യേകതയും ജെബിക്ക് ഉണ്ട്. സ്ത്രീകള്‍ക്കുള്ള അംഗീകാരമാണിതെന്നും, ഭരണഘടന സംരക്ഷിക്കാനുള്ള നിയോഗമാണെന്നും ജെബി മേത്തല്‍ പ്രതികരിച്ചു.

No comments