കോൺഗ്രസ് എന്തിനാണ് ഇങ്ങനെ ജാതി പറയുന്നത്..?? -വെള്ളാപ്പള്ളി..
രാജ്യസഭയിലേക്ക് കോണ്‍ഗ്രസ് നിര്‍ദേശിച്ച മഹിള കോണ്‍ഗ്രസ് നേതാവിന് ന്യൂനപക്ഷമായതിനാലാണ് അവസരം നല്‍കിയതെന്ന നിലപാടിനോട് യോജിപ്പില്ലെന്നും എന്തിനാണ് ഇങ്ങനെ ജാതി പറയുന്നതെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
പത്തിയൂരില്‍ മേട്ടുതറ നാരായണന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിന് അവര്‍ക്കിഷ്ടമുള്ളവരെ സ്ഥാനാര്‍ഥിയാക്കാം. രാജ്യസഭയിലേക്ക് കോണ്‍ഗ്രസ് നിര്‍ദേശിച്ച മഹിള കോണ്‍ഗ്രസ് നേതാവിന് അതിന് യോഗ്യതയുണ്ട്. എന്നാല്‍ ന്യൂനപക്ഷമായതിനാലാണ് അവസരം നല്‍കിയതെന്ന നിലപാടിനോട് യോജിപ്പില്ല. എന്തിനാണ് ഇങ്ങനെ ജാതി പറയുന്നത്. എല്ലാവരെയും സോദര ചിന്തയോടെ കാണാന്‍ കഴിയണം. എന്നാല്‍ സോദര ചിന്ത പറയുന്നവര്‍ എല്ലാ രംഗത്തും അവഗണിക്കപ്പെടുന്നു. സംഘടിത വോട്ട് ബാങ്കുകാരാണ് രാഷ്ട്രീയത്തില്‍ കാര്യങ്ങള്‍ നിശ്ചയിക്കുന്നതെന്ന് -അദ്ദേഹം പറഞ്ഞു.
പത്തിയൂരില്‍ മേട്ടുതറ നാരായണന്‍ അനുസ്മരണം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു.
രമേശ് ചെന്നിത്തല എം.എല്‍.എ അധ്യക്ഷത വഹിച്ചു.

No comments