Breaking News

ഇലക്ഷനില്‍ തോറ്റെങ്കിലെന്താ.. ധാമിക്ക് വീണ്ടും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി കസേര..!! എംഎൽഎമാരുടെ രാജി ഭീഷണി..

 


സ്വന്തം മണ്ഡലത്തില്‍ തോല്‍വി പിണഞ്ഞെങ്കിലും പുഷ്കര്‍ സിങ് ധാമി മുഖ്യമന്ത്രി കേസരയില്‍ രണ്ടാം അവസരം നല്‍കാനൊരുങ്ങി ഉത്തരാഖണ്ഡ് ബി.ജെ.പി.

സ്വന്തം മണ്ഡലമായ ഖടിമയില്‍ നിന്നും തോറ്റ ധാമി തന്നെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്ന് ബി.ജെ.പി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പാര്‍ട്ടിയെ ശക്തമായ രണ്ടാം വരവിന് പ്രേരിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കിയതിനുള്ള അംഗീകരമാണ് മുഖ്യമന്ത്രി പദവിയെന്നാണ് നിഗമനം.

ഡെറാഡൂണില്‍ നടന്ന നിയമസഭാകക്ഷി യോഗത്തിനിടെയായിരുന്നു പ്രഖ്യാപനം. ബുധനാഴ്ചയായിരിക്കും സത്യപ്രതിജ്ഞ. 2012 മുതല്‍ ജയിച്ചു വന്നിരുന്ന മണ്ഡലത്തിലാണ് കോണ്‍ഗ്രസിന്‍റെ ഭുവന്‍ തന്ദ്ര കാപ്രിയോട് ധാമി തോല്‍വി ഏറ്റുവാങ്ങിയത്. 70അംഗ നിയമസഭയില്‍ 47 സീറ്റുകള്‍ നേടിയാണ് ബി.ജെ.പി അധികാരം നിലനിര്‍ത്തിയത്. കഴിഞ്ഞ ജൂലൈയിലായിരുന്നു ധാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

അഞ്ച് വര്‍ഷത്തിനിടെ മൂന്ന് മുഖ്യമന്ത്രിമാരെയാണ് ബി.ജെ.പി ഉത്തരാഖണ്ഡില്‍ പരീക്ഷിച്ചത്. ഇടക്കിടെ മുഖ്യമന്ത്രിമാരെ മാറ്റുന്നതിനെതിരെ വലിയ രീതിയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഖടിമയില്‍ ധാമി തോറ്റതോടെ പുതിയ മുഖ്യമന്ത്രിയാരാകും എന്നത് സംബന്ധിച്ച്‌ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് പ്രഖ്യാപനം. ധാമിയുടെ കഠിന പ്രയത്നത്തിന്‍റെ ഫലമാണ് തങ്ങളുടെ വിജയമെന്ന് ചൂണ്ടിക്കാട്ടി നിരവധി എം.എല്‍.എമാര്‍ രംഗത്തെത്തിയിരുന്നു.

No comments