ആന്റണിയുടെ നേരവകാശി ചെറിയാന്‍ ഫിലിപ്പ്..??
എ.കെ.ആന്റണി വീണ്ടും മല്‍സരിക്കില്ലെന്ന് വ്യക്തമാക്കിയതോടെ ഒഴിവു വരുന്ന രാജ്യസഭാ സീറ്റിലേക്ക് കണ്ണും നട്ട് ഒരുകൂട്ടം നേതാക്കള്‍ കാത്തിരിക്കുന്നു .
സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് നേതൃത്വം കടന്നിട്ടില്ലെങ്കിലും നേതാക്കള്‍ തമ്മില്‍ പിന്നാമ്ബുറ സംസാരം തുടങ്ങി .
കെപിസിസിയും ഹൈക്കമാന്‍ഡും അന്തിമ തീരുമാനമെടുക്കുന്ന സഥാനാര്‍ത്ഥിത്വത്തില്‍ എ.കെ.ആന്റണിയുടെ അഭിപ്രായവും തേടും. ഒഴിവിലേക്ക് സിഎംപി നേതാവ് സി.പി.ജോണും അവകാശ വാദം ഉന്നയിച്ചു .
എ.കെ.ആന്റണി വീണ്ടും മല്‍സരിക്കാന്‍ സന്നദ്ധനായിരുന്നെങ്കില്‍ ഒരു ചര്‍ച്ചയ്ക്കും സമയം കളയണ്ടായിരുന്നു . മുതിര്‍ന്നവരുടെ സഭ എന്ന് അറിയപ്പെടുന്ന രാജ്യസഭയിലേക്ക് എത്താന്‍ മുതിര്‍ന്ന നേതാക്കളുടെ മാത്രമല്ല യുവാക്കളുടെ പേരുകള്‍ വരെ പാര്‍ട്ടിയില്‍ ഉയര്‍ന്നു കേള്‍ക്കുന്നു.
കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ മുല്ലപ്പള്ളി രാമചന്ദ്രന്‍, യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍ എന്നിവരുടെ പേരുകള്‍ മുന്‍പന്തിയിലാണ്. മുല്ലപ്പള്ളിക്ക് കെപിസിസി നേതൃത്വത്തിന്റെ പിന്തുണ ലഭിക്കാനിടയില്ലെങ്കില്‍, ഹസന്റെ കാര്യത്തില്‍ ഗ്രൂപ്പുകളും നേതൃത്വവും എതിര്‍ക്കില്ല. അതേസമയം, ആന്റണിയുമായുള്ള അടുപ്പം ഇരുവരും അവകാശപ്പെടും.
രാജ്യസഭാ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഇടതുബന്ധം അവസാനിപ്പിച്ച് കോണ്‍ഗ്രസില്‍ മടങ്ങിയെത്തിയ ആന്റണിയുടെ നേരവകാശി എന്ന് സ്വയം അവകാശപ്പെടുന്ന ചെറിയാന്‍ ഫിലിപ്പും സജീവമായി രംഗത്തുണ്ട് .
No comments