കോൺഗ്രസിൻ്റെ തോൽവിയിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ആര്..?? അങ്ങനയല്ലല്ലോ, അദ്ദേഹത്തിന് ഇന്ന് ദുര്‍ദിനമല്ലേയെന്ന് തിരുത്തി ചെറു പുഞ്ചിരിയോടെ പിണറായി..
തിരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് പിന്നാലെ കോണ്‍ഗ്രസിനെയും രമേശ് ചെന്നിത്തലയെയും പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ കനത്ത പരാജയമായിരുന്നു കോണ്‍ഗ്രസിനെ കാത്തിരുന്നത്.
ഇന്ന് രാവിലെ ആലപ്പുഴയില്‍ നടന്ന വലിയഴീക്കല്‍ പാലം ഉദ്ഘാടനവേളയിലാണ് അദ്ദേഹം രമേശ് ചെന്നിത്തലയെ കളിയാക്കിയത്. പാലം തുറന്ന ഈ ദിനം തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിനമെന്നാണ് ചെന്നിത്തല പറഞ്ഞത്. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പരിഹാസം.
'സ്വാഗത പ്രസംഗം നടത്തുമ്ബോള്‍ രമേശ് ചെന്നിത്തല പറഞ്ഞ വാക്കുകളാണ് ഓര്‍ക്കുന്നത്. നാടിന്റെ വികസന പദ്ധതികള്‍ക്ക് നാമെല്ലാവരും ഒന്നിച്ച് നില്‍ക്കണം. ഈ പാലം യാഥാര്‍ത്ഥ്യമായതില്‍ രമേശ് ചെന്നിത്തലയ്‌ക്ക് അഭിമാനിക്കാം. അദ്ദേഹം ഇന്ന് ഏറെ സന്തോഷമുള്ള ദിനമാണെന്ന് പറഞ്ഞു. പക്ഷേ എന്റെ കണക്കുകൂട്ടലില്‍ അദ്ദേഹത്തിന് ഇന്ന് ഒരു ദുര്‍ദിനമാണ്. അത് വേറൊരു കാര്യമാണ്. ആ കാര്യം ഇപ്പോള്‍ പരാമര്‍ശിക്കുന്നില്ല'. ഇങ്ങനെയായിരുന്നു ചിരിയോടെ അദ്ദേഹം പറഞ്ഞത്.
No comments