Breaking News

നാളെയറിയാം കോൺഗ്രസിൻ്റെ ഭാവി..!! പുതിയ അധ്യക്ഷ സ്ഥാനത്ത് ഈ നേതാവ്..??

 


രാഷ്‌ട്രീയ ലോകം ഉറ്റുനോക്കിയ ഉത്തര്‍പ്രദേശിലെയുള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്റെ ദയനീയ പ്രകടനം പാര്‍ട്ടി നേതൃത്വം ചര്‍ച്ച ചെയ്യാനൊരുങ്ങുന്നു.

കോണ്‍ഗ്രസ് ഉള്‍പ്പടെ പ്രതിപക്ഷ പാര്‍ട്ടികളാകെ അപ്രസക്‌തമായി മാറുന്ന സൂചന നല്‍കിയ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് സംഭവിച്ച തകര്‍ച്ചയെ നാളെ നടക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ചര്‍ച്ചചെയ്യും. ഞായറാഴ്‌ച വൈകുന്നേരം നാലോടെയാകും യോഗം ചേരുക.

2017ല്‍ ഉത്തര്‍പ്രദേശില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 6.25 ശതമാനം വോട്ടാണ് നേടാനായത്. 2012ലേതിനക്കാള്‍ 5.4 ശതമാനം കുറവായിരുന്നു ഇത്. ഇത്തവണ ഇത് 2.33 ശതമാനമായി കുത്തനെയിടിഞ്ഞിരുന്നു. മറ്റ് സംസ്ഥാനങ്ങശളിലും അവസ്ഥ സമാനമാണ്. ഭരണം നേടിയ 2017ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പഞ്ചാബില്‍ 38.5 ശതമാനം വോട്ട് നേടാനായി. ഇത്തവണ ഇത് 23.3 ശതമാനമായി കുത്തനെ ഇടിഞ്ഞു. മുഖ്യമന്ത്രി ചരണ്‍ജിത്ത് ഛന്നി മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും തോറ്റു. പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ നവ്‌ജ്യോത് ‌സിംഗ് സിദ്ദുവും തോറ്റു.

2017ല്‍ ഗോവയില്‍ ഏറ്റവുമധികം സീറ്റുകളില്‍ ജയിച്ച പാര്‍ട്ടി കോണ്‍ഗ്രസായിരുന്നു. ഇത്തവണ രണ്ടാമതായി മാറി. മണിപൂരില്‍ 2017ല്‍ 35 ശതമാനം വോട്ട് നേടിയത് ഇത്തവണ 17 ശതമാനമായി കുത്തനെയിടിഞ്ഞു. ശശി തരൂരും ജി23 നേതാക്കളും പാര്‍ട്ടി പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ വര്‍ഷം അവസാനത്തോടെ നടക്കുന്ന ഹിമാചല്‍, ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളിലും ജമ്മു കാശ്‌മീരില്‍ നടക്കാനിടയുള‌ള തിരഞ്ഞെടുപ്പിലും വിജയിക്കാന്‍ പാര്‍ട്ടി നേതൃത്വം മെച്ചപ്പെടുന്നതിന് കൂടിയാലോചനകള്‍ ആവശ്യമാണെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അഭിപ്രായമുണ്ട്.

No comments