പിണറായി, മമത, സ്റ്റാലിന്‍ ആപ്പിനെ അഭിനന്ദിക്കാൻ തയ്യാറായില്ല..!! പ്രതിപക്ഷ നേതാക്കൾക്കും ഭയം..!! ആപ്പ് വന്നാൽ ഈ പാർട്ടികൾക്കും..
പഞ്ചാബില്‍ പരമ്ബരാഗത കക്ഷികളായ കോണ്‍ഗ്രസിനെയും അകാലി ദളിനെയും അട്ടിമറിച്ച് ആപ് നേടിയ വന്‍വിജയത്തില്‍ ആപ് ദേശീയ അദ്ധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെ ഒരു പ്രതിപക്ഷ നേതാവ് പോലും അഭിനന്ദിക്കാന്‍ തയ്യാറായില്ല.
എംകെ സ്റ്റാലിന്‍, മമത ബാനര്‍ജി, ഹേമന്ത് സോറന്‍, ഉദ്ദവ് താക്കറേ, കെ ചന്ദ്രശേഖര റാവു, പിണറായി വിജയന്‍, നവീന്‍ പട്‌നായിക് അടക്കം പ്രമുഖ നേതാക്കളാരും കെജ്‌രിവാളിനെ അഭിനന്ദിക്കാന്‍ തയ്യാറായില്ല.
കഴിഞ്ഞ ദിവസം മമത ബാനര്‍ജി മാധ്യമങ്ങളെ കണ്ടപ്പോള്‍ ഉത്തര്‍പ്രദേശിലെ ബിജെപി വിജയം വോട്ടിംഗ് യന്ത്രങ്ങളുടെയും കേന്ദ്ര സേനയുടെയും ഏജന്‍സികളുടെയും സഹായത്താലാണ് എന്ന് പറഞ്ഞിരുന്നു. അതേ സമയം ആപിനെ കുറിച്ചോ കെജ്‌രിവാളിനെ കുറിച്ചോ ഒരു വാക്ക് മിണ്ടാന്‍ തയ്യാറായില്ല.
തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പുതിയ പാലം വരുന്നതിനെ കുറിച്ചാണ് ട്വീറ്റ് ചെയ്തത്. എംകെ സ്റ്റാലിന്‍ വീഡിയോ കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്യുകയായിരുന്നു. ചന്ദ്രശേഖരറാവു വെള്ളിയാഴ്ചയാണ് ആശുപത്രിയില്‍ ഡിസ്ചാര്‍ജ് ചെയ്തത്. നവീന്‍ പട്‌നായികും ആപ് വിജയത്തെ കുറിച്ചൊന്നും പറഞ്ഞില്ല. അദ്ദേഹം മറ്റൊരു വിഷയത്തെ കുറിച്ചാണ് ട്വീറ്റ് ചെയ്തത്.
പ്രതിപക്ഷ നേതാക്കളില്‍ എന്‍സിപിയുടെ ശരദ് പവാര്‍ മാത്രമാണ് കെജ്‌രിവാളിനെ അഭിനന്ദിക്കാന്‍ തയ്യാറായത്. പഞ്ചാബ് ഡല്‍ഹിക്ക് അടുത്തുള്ള സംസ്ഥാനമാണ്. ഡല്‍ഹിയിലെ പ്രവര്‍ത്തനം പഞ്ചാബിലും വിജയം നേടാന്‍ അവരെ സഹായിച്ചെന്നും പവാര്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂരും മിലിന്ദ് ദിയോറയും കെജ്‌രിവാളിനെ അഭിനന്ദിച്ചിരുന്നു.
No comments