Breaking News

കോണ്‍ഗ്രസിനെ പരിഹസിച്ച്‌ എ വിജയരാഘവൻ..

 


കോണ്‍ഗ്രസും യുഡിഎഫും കല്ലുപറിക്കല്‍ പ്രസ്ഥാനമായി മാറിയെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എ വിജയരാഘവന്‍ .കെ റെയില്‍ പദ്ധതി തകര്‍ക്കാനാണ്‌ ശ്രമമെന്നും അത്‌ കേരളത്തില്‍ വിലപോവില്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ എം എയ്യാല്‍ ചിറ്റിലാംകാട്‌ ബ്രാഞ്ച്‌ ഓഫീസും ഇ എം എസ്‌ – എ കെ ജി അനുസ്‌മരണസമ്മേളനവും ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കെ എന്‍ നായരാണ്‌ പാര്‍ടി ഓഫീസ്‌ നിര്‍മിക്കാന്‍ സ്ഥലം സംഭാവനയായി നല്‍കിയത്‌.

ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ്‌ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം എ സി മൊയ്‌തീന്‍ എംഎല്‍എ, ജില്ലാ സെക്രട്ടറിയറ്റംഗം സേവ്യര്‍ ചിറ്റിലപ്പിളളി എംഎല്‍എ, ഏരിയ സെക്രട്ടറി ഡോ. കെ ഡി ബാഹുലേയന്‍, കഥാകൃത്ത്‌ ടി ഡി രാമകൃഷ്‌ണന്‍, പി എസ്‌ പ്രസാദ്‌, അഡ്വ. കെ എം നൗഷാദ്‌, യു വി ഗിരീഷ്‌, മീന സാജന്‍, പി എസ്‌ പുരുഷോത്തമന്‍, എ കെ ശശിധരന്‍, പി എ ഉണ്ണികൃഷ്‌ണന്‍ എന്നിവര്‍ സംസാരിച്ചു

No comments