മുഖ്യമന്ത്രി സ്ഥാനം.. ഗോവയില്‍ ബിജെപിക്ക് തലവേദന..
തെരഞ്ഞെടുപ്പും വോട്ടെണ്ണലും അവസാനിച്ചെങ്കിലും ഗോവയില്‍ ബിജെപിക്ക് തലവേദന. മുഖ്യമന്ത്രി സ്ഥാനം ആര്‍ക്കെന്നതില്‍ തര്‍ക്കം തുടരുകയാണ്
സമവായ നീക്കങ്ങള്‍ പുരോഗമിക്കവേ ഗോവ മുഖ്യമന്ത്രിയാകാന്‍ താന്‍ യോഗ്യനാണെന്ന പരാമര്‍ശവുമായി ബി.ജെ.പി നേതാവ് പ്രമോദ് സാവന്ദ് രംഗത്തെത്തി. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നയിച്ചത് താനാണെന്നും പാര്‍ട്ടിക്ക് വലിയ വിജയം നേടാനായെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 'മുഖ്യമന്ത്രിയാകാന്‍ ഞാന്‍ യോഗ്യനാണ്. ഇനിയെല്ലാം പാര്‍ട്ടി തീരുമാനിക്കട്ടെ'യെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പാര്‍ട്ടിക്കകത്ത് തര്‍ക്കം തുടരവേയാണ് താന്‍ പിന്നോട്ടില്ലെന്ന സൂചന നല്‍കി പ്രമോദ് സാവന്ദിന്റെ പ്രതികരണം. മുഖ്യമന്ത്രി വിഷയത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്ര നേതൃത്വം ഉടന്‍ ഒരു നിരീക്ഷകനെ സംസ്ഥാനത്തേക്ക് അയക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സമവായമായ ശേഷം മാത്രം സത്യപ്രതിഞ്ജ തീരുമാനിക്കാനാണ് നീക്കം. മുന്‍ ആരോഗ്യ മന്ത്രി വിശ്വജിത്ത് റാണെയുടെ പേരും ചര്‍ച്ചയിലുണ്ടെങ്കിലും പ്രമോദ് സാവന്തിന് തന്നെ ഒരു അവസരം കൂടി കിട്ടാനാണ് സാധ്യതയെന്നറിയുന്നു. അതേ സമയം എം.ജി.പിയുടെ പിന്തുണ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയിലെ ഒരു വിഭാഗം എതിര്‍പ്പ് ഉയര്‍ത്തിയിട്ടുണ്ട്.
ഗോവയില്‍ തുടര്‍ച്ചയായ മൂന്നാം തവണയാണ് ബി.ജെ.പി അധികാരത്തിലേറുന്നത്. പ്രമോദ് സാവന്ത് ഇന്നലെ രാജി സമര്‍പ്പിച്ചു. അദ്ദേഹത്തെ കാവല്‍ മുഖ്യമന്ത്രിയായി ഗവര്‍ണ പി.എസ്. ശ്രീധരന്‍ പിള്ള നിയോഗിച്ചു.
No comments