Breaking News

യോഗിയുടെ രണ്ടാം വരവിന് ഉവൈസിയുടെ എഐഎംഐഎം ബിജെപിയെ സഹായിച്ചത് 86 സീറ്റില്‍..!! ബിജെപി വിജയിച്ചത് 2000 വോട്ടിൽ താഴെ ഭൂരിപക്ഷത്തില്‍..

 


അസദുദ്ദീന്‍ ഉവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎം യഥാര്‍ഥത്തില്‍ ബിജെപിയുടെ ബി ടീമായിരുന്നുവെന്ന യുപി തിരഞ്ഞെടുപ്പിലെ ആരോപണം ഫലം പരിശോധിച്ചാല്‍ തീര്‍ത്തും അടിസ്ഥാനരഹിതമല്ലെന്ന് വ്യക്തമാവും

എസ്പി-ആര്‍എല്‍ഡി കൂട്ടുകെട്ടില്‍ ചേര്‍ത്താല്‍ ബിജെപിയുടെ പരാജയം ഉറപ്പാക്കാമായിരുന്ന വോടുകളാണ് പല സീറ്റുകളിലും ഉവൈസിയുടെ സ്ഥാനാര്‍ഥികള്‍ പിടിച്ചെടുത്തത്.

യുപിയില്‍ ഏഴ് സീറ്റില്‍ 200 വോടിനും 23 സീറ്റില്‍ 500 വോടിനും 49 സീറ്റില്‍ 1000 വോടിനും 86 സീറ്റില്‍ 2000 വോടിനും ഇടയില്‍ ഭൂരിപക്ഷത്തിലാണ് ബിജെപി ജയിച്ചു കയറിയത്. ഈ സീറ്റുകളിലെല്ലാം ഉവൈസി വോട് പിടിക്കുകയും പ്രതിപക്ഷ വോടുകള്‍ ഭിന്നിപ്പിച്ച്‌ ബിജെപിയെ സഹായിക്കുകയും ചെയ്തു.

ഉദാഹരണത്തിന്, ബിജ്നോറില്‍ എസ്പി-ആര്‍എല്‍ഡി സ്ഥാനാര്‍ഥിക്ക് 95,720 വോട് ലഭിച്ചപ്പോള്‍ എഐഎംഐഎമിന് 2,290 വോടുകള്‍ ലഭിച്ചു. 97,165 വോടുകള്‍ നേടിയാണ് ബിജെപി സീറ്റ് നേടിയത്, എസ്പി-ആര്‍എല്‍ഡിയെക്കാള്‍ 1,445 കൂടുതല്‍. നക്കൂറില്‍ ബിജെപി 1,03,771, എസ്പി 1,03,616 വോടുകള്‍ നേടി. എഐഎംഐഎമിന് 3,591 വോടുകള്‍ ലഭിച്ചു, ബരാബങ്കിയിലെ കുര്‍സി സീറ്റില്‍ ബിജെപി 1,18,614 വോടുകള്‍ നേടി വിജയിച്ചപ്പോള്‍ എസ്പിക്ക് 1,18,094 ഉം എഐഎംഐഎമിന് 8,541 വോടുകളും ലഭിച്ചു.

സുല്‍ത്വാന്‍ പൂരില്‍ ബിജെപി 92,245 വോടും എസ്പി 90,857 വോടും നേടി. എഐഎംഐഎം 5,251 വോടുകള്‍ സ്വന്തമാക്കി. ഔറായ് നിയമസഭാ സീറ്റില്‍ എഐഎംഐഎം 2,190 വോടുകള്‍ നേടി ബിജെപിയെ 93,691 വോടുകള്‍ക്ക് വിജയിക്കാന്‍ സാഹചര്യമൊരുക്കി. സമാജ്‌വാദി പാര്‍ടിക്ക് ഇവിടെ 92,044 വോടു കള്‍ ലഭിച്ചു. ഷാഗഞ്ചില്‍ ബിജെപി 76,035 വോടുകള്‍ നേടിയപ്പോള്‍ എസ്പി 70,370 വോട് നേടി പിന്നിലായി. എഐഎംഐഎം 7,070 വോടുകള്‍ പിടിച്ചെടുത്തു. ഫിറോസാബാദില്‍ ബിജെപി 1,12,509 വോടും സമാജ്‌വാദി പാര്‍ടി 79,554 വോടും നേടിയപ്പോള്‍ എഐഎംഐഎം 18,898 വോടുകള്‍ സ്വന്തമാക്കി.

എഐഎംഐഎം നേടിയ വോടുകള്‍ ബിജെപി ഇതര വോടുകള്‍ ഒരിടത്ത് ഏകീകരിക്കുന്നതിന് തടസമായെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

No comments