Breaking News

പഞ്ചാബില്‍ കോണ്‍ഗ്രസിനെ തൂത്തെറിഞ്ഞ് മുഖ്യമന്ത്രി പദത്തിലേക്ക്..; ഭഗവന്ത് മന്നിനെ അഭിനന്ദിച്ച്‌ ശശി തരൂർ..

പഞ്ചാബ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തകര്‍ത്തെറിഞ്ഞ് ആം ആദ്മി പാര്‍ട്ടി വന്‍ വിജയം നേടിയതിന് പിന്നാലെ നിയുക്ത പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ അഭിനന്ദിച്ച്‌ ശശി തരൂര്‍ എംപി.

ഭഗവന്തിനൊപ്പമുള്ള ഒരു സെല്‍ഫി ചിത്രം പങ്കു വച്ചു കൊണ്ടാണ് അദ്ദേഹം ആശംസകള്‍ അറിയിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷം സംസ്ഥാനം ഭരിച്ചിരുന്ന കോണ്‍ഗ്രസിന് ഇക്കുറി രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയതിനും മുഖ്യമന്ത്രി പദത്തിലേക്ക് എത്തിയതിനും ഭഗവന്ത് മന്നിനെ നിരവധി കോണ്‍ഗ്രസ് എംപിമാര്‍ അഭിനന്ദിച്ചുവെന്നും ശശി തരൂര്‍ വ്യക്തമാക്കുന്നു.

' പാര്‍ലമെന്ററി സൗഹൃദം: പഞ്ചാബ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനും, അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് വിജയത്തിനും നിരവധി പേര്‍ അദ്ദേഹത്തെ ആശംസകള്‍ അറിയിച്ചു. ലോക്‌സഭയില്‍ കഴിഞ്ഞ ടേമില്‍ അഞ്ച് വര്‍ഷക്കാലത്തോളം ഒരേ ബെഞ്ചിലിരിക്കാന്‍ സാധിച്ചതില്‍ സന്തോഷം പങ്കു വയ്‌ക്കുന്നുവെന്നും' ശശി തരൂര്‍ കുറിച്ചു. കോണ്‍ഗ്രസിന് ഇക്കുറി തിരഞ്ഞെടുപ്പില്‍ 18 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ആകെ വോട്ട് വിഹിതത്തിന്റെ 22.98 ശതമാനം വരുമിത്. കഴിഞ്ഞ തവണ 77 സീറ്റുകളുമായാണ് പഞ്ചാബില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയത്.

No comments