Breaking News

കൂടിക്കാഴ്ച

 


നാളെ രാവിലെ 10 ന് സെക്രട്ടേറിയറ്റില്‍ വെച്ചാണ് കൂടിക്കാഴ്ച. കേസ് അന്വേഷണം അട്ടിമറിക്കാന്‍ ഉന്നത രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ നടി ഹര്‍ജി നല്‍കിയത് വിവാദമായിരിക്കെയാണ് കൂടിക്കാഴ്ച.

സര്‍ക്കാറിലെ ഉന്നതരുടെ സഹായത്തോടെ ദിലീപ് കേസ് അട്ടിമറിക്കുന്നുവെന്നും തട്ടിക്കൂട്ട് കുറ്റപത്രം നല്‍കി കേസ് അവസാനിപ്പിക്കാന്‍ നീക്കമുണ്ടെന്നുമാണ് നടി ഹര്‍ജിയില്‍ പറയുന്നത്. എന്നാല്‍ നടിയുടേത് അനാവശ്യ ആശങ്കയാണെന്നും, ഇരയെ വിശ്വാസത്തിലെടുത്താണ് ഇതുവരെ കേസ് നടത്തിയതെന്നും സര്‍ക്കാരിന് വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

No comments