Breaking News

ദ്രൗപതി മുര്‍മു നാമനിര്‍ദ്ദേശ പത്രിക കൈമാറി.

 


12.30ഓടെ രാജ്യസഭാ സെക്രട്ടറി ജനറല്‍ പി.സി മോദിക്ക് ദ്രൗപതി മുര്‍മു നാമനിര്‍ദ്ദേശ പത്രിക കൈമാറി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവര്‍ക്കൊപ്പമാണ് ദ്രൗപതി മുര്‍മു പത്രികാ സമര്‍പ്പിക്കാനെത്തിയത്. ചടങ്ങിന് സാക്ഷ്യം വഹിക്കാനും പിന്താങ്ങാനും എന്‍ഡിഎയുടെ ദേശീയ നേതാക്കളുടെ നീണ്ടനിരയ്‌ക്കൊപ്പം ബിജു ജനതാദള്‍, വൈഎസ്‌ആര്‍സിപി തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നും പ്രതിനിധികളും പാര്‍ലമെന്റിലെ 29ാം നമ്ബര്‍ മുറിയിലും പരിസരത്തുമായി എത്തി.

No comments